Breaking News

Trending right now:
Description
 
Nov 29, 2012

നഴ്‌സുമാര്‍ നാളെ മുതല്‍ ചുരിദാര്‍വേഷത്തില്‍

image ആരോഗ്യവകുപ്പിലെ സ്റ്റാഫ്‌ നഴ്‌സുമാരെയും ഫീല്‍ഡ്‌ നഴ്‌സുമാരെയും ഡിസംബര്‍ ഒന്നുമുതല്‍ ചുരിദാര്‍ ധരിച്ചു കാണാം. ഇവരുടെ യൂണിഫോം ആരോഗ്യ വകുപ്പ്‌ പരിഷ്‌കരിച്ചിരുന്നു. സ്റ്റാഫ്‌ നഴ്‌സിന്‌ വെള്ള ചുരിദാറും ഓവര്‍ കോട്ടുമായിരിക്കും. ഫീല്‍ഡ്‌ നഴ്‌സിന്‌ വെള്ള ചുരിദാര്‍ ധരിക്കാം. താത്‌പര്യമുള്ളവര്‍ക്ക്‌ നിലവിലെ യൂണിഫോമായ സാരി ധരിക്കുന്നതു തുടരാം. ഇനി മുതല്‍ ഔദ്യോഗിക വേഷം ചുരിദാറായിരിക്കും. നഴ്‌സുമാരുടെ സംഘടന നിരവധി തവണ നിലവിലെ യൂണിഫോം മാറ്റി ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആരോഗ്യ വകുപ്പിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ആരോഗ്യ വകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാറിനോടും അവര്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ്‌ യൂണിഫോം മാറ്റിക്കൊണ്ട്‌ മന്ത്രി ഉത്തരവിറക്കിയത്‌. നിലവില്‍ പല സ്വകാര്യ ആശുപത്രികളിലേയും നഴ്‌സുമാരുടെ യൂണിഫോം ചുരിദാറാണ്‌. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ്‌ നഴ്‌സുമാരുടെ സംഘടന മന്ത്രിക്ക്‌ പരാതി നല്‍കിയത്‌. വ്യാഴാഴ്‌ച ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ്‌ പുതിയ യൂണിഫോം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചത്‌.