Breaking News

Trending right now:
Description
 
Dec 03, 2014

സോണി ചിത്രങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ ഉത്തരകൊറിയ?

image ലോകത്തിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സിന്റെ റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നതിനു പിന്നില്‍ ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ യൂന്നിനെതിരെ സംശയത്തിന്റെ കരിനിഴല്‍വീഴുന്നു. സോണി പിക്‌ചേഴ്‌സിന്റെ കംപ്യൂട്ടര്‍ ശൃംഖല അപ്പാടെ ഹാക്കര്‍മാര്‍ കടന്നുകയറിയതോടെ ചിത്രങ്ങളൊക്കെയും ചോര്‍ന്നത്‌. ചിത്രങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ വിവിധ സൈറ്റുകളില്‍ അപ്‌ ലോഡ്‌ ചെയ്യുകയായിരുന്നു. ഇവരുടെ ഔദ്യോഗിക ഇമെയില്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസപ്പെടുകയും ചെയ്‌തു സോണി പിക്‌ചേഴ്‌സ്‌ 25ന്‌ റിലീസ്‌ ചെയ്യാനിരുന്ന ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ യൂന്നിനെക്കുറിച്ചുള്ള ചിത്രത്തിനതെരി പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ ഉത്തര കൊറിയ പരാതിപ്പെടുകയും ചെയ്‌തു. ഇതിനിടെയാണ്‌ ഹാക്കര്‍മാരുടെ കടന്നുകയറ്റം ഉണ്ടായത്‌. കിം ജോങ്‌ യൂന്നിനെക്കുറിച്ചുള്ള കോമഡി ചിത്രമായ ദി ഇന്റര്‍വ്യൂ, ആനി, ബ്രാഡ്‌ പിറ്റ്‌ നായകനായ ഫ്യൂറി എന്നിവയടക്കമുള്ള അഞ്ച്‌ ചിത്രങ്ങളാണ്‌ ചോര്‍ന്നത്‌. ഇന്റര്‍വ്യൂ എന്ന ചിത്രത്തില്‍ കിംജോങിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിക്കുന്ന രണ്ടു പത്രപ്രവര്‍ത്തകരുടെ കഥയാണ്‌ പറയുന്നത്‌. പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ കിമ്മിനെ വധിക്കുന്നതിനുള്ള ദൗത്യം സിഐഎ ഏല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള ഭാഗങ്ങളാണ്‌ ഉത്തരകൊറിയയെ ചൊടിപ്പിച്ചിരുന്നത്‌. ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ഈ സിനിമയെന്നാണ്‌ ഉത്തരകൊറിയ പ്രധാനമായും ആരോപിച്ചിരുന്നത്‌.