Breaking News

Trending right now:
Description
 
Dec 02, 2014

റോജിക്കു വേണ്ടി നീതിയുദ്ധത്തിനായി സൈബര്‍ പോരാളികള്‍ക്കൊപ്പം നഴ്‌സുമാരുമെത്തി

image
കിംസ്‌ ആശുപത്രിയില്‍ നിന്നു വീണു മരിച്ച റോജി റോയി(19) എന്ന നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിക്കു വേണ്ടി സൈബര്‍ പോരാളികള്‍ നടത്തിയ സമരത്തിന്‌ പ്രത്യക്ഷമുഖമായി നഴ്‌സിംങ്‌ സംഘടനയായ യു എന്‍ എ എത്തി. മുന്നുറോളം നഴ്‌സുമാരും നാട്ടുകാരും ചേര്‍ന്നു നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു ഇന്നു രാവിലെ 10 30നായിരുന്നു പ്രതിഷേധമാര്‍ച്ച്‌ തിരുവനന്തപൂരം സിറ്റി പോലീസ്‌ കമ്മീഷണര്‍ വെങ്കിടേഷ്‌ റോജിയുടെ മരണം അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ സൈബര്‍ ലോകം റോജിയുടെ മരണത്തെ ഏതാണ്ട്‌ ഉപേക്ഷിച്ചു തുടങ്ങിയ മട്ടിലാണ്‌. 



എന്നാല്‍ സമരത്തിന്റെ രണ്ടാം ഘട്ട വിജയിപ്പിക്കാനാണ്‌ യു എന്‍ എ സമര മുഖത്ത്‌ എത്തിയത്‌. 

നഴ്‌സുമാരുടെ സമരങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിച്ച ചരിത്രമുള്ള യു എന്‍ എ ഈ സമരവും വിജയിപ്പിക്കുമെന്നു യു എന്‍ എയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഒരു പ്രതിഷേധ മാര്‍ച്ചില്‍ സംഭവം തീരില്ലെന്നും റോജി റോയിക്ക്‌ നീതി കിട്ടുന്നതു വരെ സമരരംഗത്ത്‌ ഞങ്ങളുണ്ടാകുമെന്നും ജാസ്‌മിന്‍ ഷാ വ്യക്തമാക്കി. റോജി റോയിയുടെ കുടുംബാഗംങ്ങളെ സന്ദര്‍ശിച്ച ശേഷമാണ്‌ ഇന്ന്‌ പ്രതിഷേധ മാര്‍ച്ചുമായി യു എന്‍ എ എത്തിയത്‌.