Breaking News

Trending right now:
Description
 
Dec 02, 2014

എംഎല്‍എ ശിവന്‍കുട്ടിക്ക്‌ സസ്‌പെന്‍ഷന്‍, നാലുപേര്‍ക്ക്‌ താക്കീത്‌

image
ബാര്‍ കോഴ വിവാദത്തില്‍ നിയമസഭ സ്‌തംഭിച്ചു. ബഹളവുമായി എത്തിയ പ്രതിപക്ഷ എംഎല്‍മാരില്‍ വി ശിവന്‍കുട്ടി എംഎല്‍എ സ്‌പീക്കറുടെ ചേംബറില്‍ ഇരച്ചു കയറുകയും സ്‌പീക്കറുടെ മൈക്ക്‌ തട്ടിമാറ്റുകയും ചെയ്‌തതിനാണ്‌ സസ്‌പെന്‍ഷന്‍. എംഎല്‍എമാരായ ബാബു എം പാലിശ്ശേരി, ടി വി രാജേഷ്‌, പി ശ്രീരാമകൃഷ്‌ണന്‍, ആര്‌. രാജേഷ്‌ എന്നിവരെ താക്കീത്‌ ചെയ്‌തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ നിയമസഭ ഇന്നത്തേയ്‌ക്ക്‌ പിരിഞ്ഞു. 

ബാര്‍ കോഴവിവാദത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതെ മാണിയെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ചാണ്‌ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കിയത്‌. ഈ വിഷയം ഉന്നയിച്ചു വി എസ്‌ അച്യുതാനന്ദന്‍ സബ്‌മിഷന്‍ അവതരിപ്പിച്ചതിനു ശേഷമാണ്‌ പ്രതിപക്ഷം ബഹളമുണ്ടാക്കിയത്‌. 

സംസ്ഥാനത്തെ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, കെ എസ്‌ ആര്‍ ടി സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം, എന്നീ വിഷയങ്ങളും സഭയില്‍ ഉന്നയിച്ചു പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി. സ്‌പീക്കറുടെ അഭാവത്തില്‍ ഡെ. സ്‌പീക്കര്‍ എന്‍. ശക്തനാണ്‌ സഭ നിയന്ത്രിച്ചിരുന്നത്‌.