Breaking News

Trending right now:
Description
 
Dec 02, 2014

ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം പ്രവാസി എഴുത്തുകാരന്‍ ബേബി കാക്കാശേരിക്ക്‌ സമ്മാനിച്ചു

Sunny Daniel
image ലണ്ടന്‍ മലയാളി കൗണ്‍സില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരം നവംബര്‍ 18-ന്‌ പത്തനംതിട്ട പ്രസ്‌ ക്ലബ്‌ ഹാളില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ സണ്ണി പത്തനംതിട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ ബേബി കാക്കാശേരിക്ക്‌ സമ്മാനിച്ചു. ശില്‍പ്പവും പ്രശസ്‌തിപത്രവും ക്യാഷ്‌ അവാര്‍ഡും അടങ്ങുന്നതാണ്‌ പുരസ്‌കാരം. സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്‌ ബേബി കാക്കാശേരി താമസിക്കുന്നത്‌. ഹംസഗാനം എന്ന കവിതക്കാണ്‌ അവാര്‍ഡ്‌. ഡോ. ജോര്‍ജ്‌ ഓണക്കൂര്‍, കാരൂര്‍ സോമന്‍, പീറ്റര്‍ നീണ്ടൂര്‍ എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്‌.