Breaking News

Trending right now:
Description
 
Dec 02, 2014

പൃഥി രാജിന്റെ സിനിമയില്‍ ലാലും മഞ്‌ജുവും കേന്ദ്ര കഥാപാത്രങ്ങളാവും

image

പൃഥി രാജ്‌ സിനിമ സംവിധാനം ചെയ്‌താല്‍ നായകന്‍ പൃഥി തന്നെയാവും എന്നു ചിന്തിച്ചാല്‍ തെറ്റി. ലാലും മഞ്‌ജുവും ആകും പൃഥിയുടെ സിനിമയുടെ നായികനും നായികയും. 

വിജയ്‌ ടിവിയുടെ അഭിമുഖത്തിലാണ്‌ പൃഥി തന്റെ സിനിമ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്‌. നല്ല തിരക്കഥ കിട്ടിയാല്‍ ഒരു സിനിമ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ വന്നാല്‍ ലാലിനെയും മഞ്‌ജുവിനെയും കേന്ദ്ര കഥാപാത്രമാക്കുമെന്നും പറഞ്ഞു. 

കേരളത്തിലെ കാമ്പസുകള്‍ കാണുമ്പോള്‍ ഓസ്‌ട്രേലിയയില്‍ പഠനത്തിന്‌ പോയതാണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്നു തോന്നുമെന്നു പൃഥി 

തന്റെ മനസില്‍ സിനിമയുടെ വിഷ്വല്‍ നിറച്ചത്‌ സന്തോഷ്‌ ശിവനാണെന്നും നന്ദനത്തില്‍ തന്റെ അമ്മ വേഷം ചെയ്‌ത രേവതിയാണ്‌ തന്നെ സിനിമയിലേയക്കു ആകര്‍ഷിച്ചതെന്നും പൃഥി. ഭാര്യ സുപ്രിയയുമൊത്തുള്ള പ്രണയകാലം വിശദമാക്കിയ അഭിമുഖം പൃഥിയുടെ തികച്ചും വ്യത്യസ്‌തമായ അഭിമുഖമായിരുന്നു. ജാഡകളുടെ താരമെന്നു പേരു കുറഞ്ഞ കാലം കൊണ്ടു സമ്പാദിച്ച പൃഥി കുറേക്കൂടി ജനകീയനാകുവാന്‍ ശ്രമിക്കുന്നുണ്ട്‌ ഈ അഭിമുഖത്തില്‍.