Breaking News

Trending right now:
Description
 
Dec 02, 2014

സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

image സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും പഴയകാല നടിയുമായ ലിസിയും വേര്‍പിരിയുന്നു. നിയമ നടപടിക്കായി ലിസി ചെന്നൈ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ഇക്കാര്യം ലിസി പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. 24 വര്‍ഷം മുമ്പാണ്‌ ലിസിയെ പ്രിയദര്‍ശന്‍ വിവാഹം ചെയ്‌തത്‌. തുടര്‍ന്ന്‌ ഇരുവരും ചെന്നൈയിലാണ്‌ താമസിച്ചിരുന്നത്‌. പ്രിയദര്‍ശനുമായുള്ള 24 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നാണ്‌ പത്രക്കുറിപ്പില്‍ പറയുന്നത്‌. തങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഫെബ്രുവരിയില്‍ ഐസിഎല്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ സമയത്ത്‌ ഇതുസംബന്ധിച്ചു പ്രചരിച്ച കഥകള്‍ വെറും ഗോസിപ്പുകളായിരുന്നില്ലെന്നു വ്യക്തമായി. പ്രിയദര്‍ശന്‍ ഹിന്ദി സിനിമാ സംവിധാന പദ്ധതികളുമായി തിരക്കിലായതോടെ ഫോര്‍ ഫ്രെയിംസ്‌ എന്ന സ്റ്റുഡിയോയുടെ നടത്തിപ്പു ചുമതല ലിസിക്കായിരുന്നു. പിന്നീട്‌ ലിസിയുടെ നേതൃത്വത്തിലാണ്‌ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്‌ ടീം ഉണ്ടായത്‌. ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണു വേര്‍പിരിയുന്നതിനുള്ള തീരുമാനത്തിന പിന്നില്‍. പ്രിയന്‍ -ലിസി ദമ്പതികഴുടെ രണ്ടുമക്കളും വിദേശത്തു വിദ്യാര്‍ഥികളാണ്‌.