Breaking News

Trending right now:
Description
 
Dec 01, 2014

"ഇരുട്ടു നുണയാമെടികളെ" സത്രീ കൂട്ടായ്‌മ ഇന്ന്‌ രാത്രി കോഴിക്കോട്‌ ബീച്ചില്‍

രാത്രി തെരുവുകള്‍ പുരുഷന്മാരുടെ മാത്രമല്ല,
image

സദാചാര പോലീസിനും ഫാസിസത്തിനുമെതിരെ ഇന്നു രാത്രി സ്‌ത്രീകള്‍ കോഴിക്കോട്‌ ബീച്ചില്‍ ഒത്തുകൂടുന്നു. ഡിസംബര്‍ 7ന്‌ നടക്കുന്ന കിസ്‌ ഇന്‍ ദി സ്‌ട്രീറ്റ്‌ എന്നപരിപാടിക്ക്‌ മുന്നോടിയായാണ്‌ സ്‌ത്രീകള്‍ രാത്രിയില്‍ ഒത്തുകൂടുന്നത്‌. ഇരുട്ട്‌ നുണയാമെടികളെ എന്ന പേരിലാണ്‌ പരിപാടി നടത്തുക. ഫെയ്‌സ്‌ബുക്ക്‌ ആക്ടിവിസം തന്നെയാണ്‌ ഈ പരിപാടിയുടെയും ശക്തി. 
രാത്രിയുടെ തെരുവുകള്‍ പുരുഷ കേന്ദ്രീകൃതമാണെന്നും സ്‌ത്രീകള്‍ക്ക്‌ അത്‌ അന്യമാണെന്നും സംഘാടകര്‍ പറഞ്ഞു. ആണധികാരത്തിന്റെ പ്രകടിത രൂപമാണ്‌ സദാചാര പോലീസിങ്ങെന്നും ഈ പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. 
നമ്മുടെ ഇരുട്ടോര്‍മ്മകള്‍ എത്ര മാറാല പിടിച്ചതാണ്‌ അല്ലേ? രാത്രിയുടെ വേലികള്‍ക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവറയിലേയ്‌ക്ക്‌ നമ്മെ തുറിച്ചു നോക്കുന്നത്‌ ആരാണ്‌ . ഇനിയും ആ കെട്ടിപ്പടലുകളില്‍ നിര്‍വ്യതിപ്പെട്ടു കണ്ണടച്ചു നമ്മള്‍ വെറുതേ കിടക്കണോ? നമുക്ക്‌ മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞു രാത്രികള്‍ നമ്മുടേതു കൂടിയാണെന്നു സ്വയം ഒാര്‍മ്മിച്ചും ഓര്‍മ്മിപ്പിച്ചും നമുക്ക്‌ നടക്കാം. തുടങ്ങിയ പോസ്‌റ്റുകളിലൂടെയാണ്‌ സ്‌ത്രീകളെ രാത്രി ഒത്തുചേരലിനായി ക്ഷണിച്ചിരുന്നത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സ്‌ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും 
ഇന്ന്‌ രാത്രി 10 കോഴിക്കോട്‌ ബീച്ചിലാണ്‌ പരിപാടി. ഒരു വസന്തത്തിന്റെ വിത്തുകള്‍ നമ്മിളിനി ചുണ്ടുകളില്‍ ഒളിപ്പിച്ചു നടക്കണോ ?