Breaking News

Trending right now:
Description
 
Dec 01, 2014

കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ഒരുദിവസം അഞ്ചുഷോറൂമുകള്‍ തുറന്നു

image കേരളത്തില്‍ ഒരേദിവസം അഞ്ചു ഷോറൂമുകള്‍ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ തുറന്നു. ആറ്റിങ്ങല്‍, അടൂര്‍, തൊടുപുഴ, ആലപ്പുഴ, അങ്കമാലി എന്നിവിടങ്ങളിലാണ്‌ പുതിയ ഷോറൂമുകള്‍ തുറന്ന്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ചരിത്രംകുറിച്ചത്‌. ഒരു ഉദ്‌ഘാടനവേദിയില്‍നിന്നു അടുത്തതിലേക്ക്‌ കല്യാണിന്റെതന്നെ ഹെലികോപ്‌റ്ററിലായിരുന്നു അതിഥികളുടെ യാത്ര. തിരുവനന്തപുരം ആറ്റിങ്ങല്‍ ഷോറൂം തമിഴ്‌ വെള്ളിത്തിരയിലെ ഇളയതിലകം പ്രഭുവും മയാളത്തിന്റെ മഞ്‌ജു വാരിയരും ചെയര്‍മാന്‍ ടി.എസ്‌.കല്യാണരാമനും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ആറ്റിങ്ങലെ ഉദ്‌ഘാടനത്തിനുശേഷം പത്തനംതിട്ടയിലെ ഉദ്‌ഘാടനവും തുടര്‍ന്ന്‌ മറ്റുഷോറൂമുകളുടെ ഉദ്‌ഘാടനവും മഞ്‌ജു വാരിയരും പ്രഭുവും ചേര്‍ന്നു നിര്‍വഹിച്ചു. അഞ്ചു ഷോറുമിലെ ഉദ്‌ഘാടനത്തിനും വന്‍ ജനതിരക്കാണ്‌ അനുഭവപ്പെട്ടത്‌. ബോളിവുഡ്‌ താരറാണി ഐശ്വര്യ റായ്‌ ബച്ചനും എത്തിയിരുന്നു. കല്യാണരാമനെ കൂടാതെ മക്കളും എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍മാരുമായ രാജേഷ്‌ കല്യാണരാമന്‍, രമേഷ്‌ കല്യാണരാമന്‍ എന്നിവരും പങ്കെടുത്തു.