Breaking News

Trending right now:
Description
 
Nov 29, 2012

ഫിലിപ്പീന്‍സ്‌ ഏറ്റവും കൂടുതല്‍ സന്തോഷമുള്ളവരുടെ രാജ്യം

image

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ജനത ഏതെന്ന ചോദ്യത്തിന്‌ ഉത്തരം-ഫിലിപ്പീന്‍സ്‌. കുറച്ചുമാത്രം സന്തോഷിക്കുന്ന ജനങ്ങളുള്ള രാജ്യവുമുണ്ട്‌. സിംഗപ്പൂരിലാണ്‌ ജനങ്ങള്‍ക്ക്‌ കുറച്ചു സന്തോഷമുള്ളത്‌. സര്‍വേകളും അഭിപ്രായവോട്ടെടുപ്പുകളും നടത്തുന്ന യുഎസ്‌ കേന്ദ്രമായുള്ള ഗ്യാലപ്പ്‌ എന്നസ്ഥാപനമാണ്‌ പഠനത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്‌. 150 രാജ്യങ്ങളില്‍ മൂന്നുവര്‍ഷം ഇതിനായി പഠനം നടത്തിയിരുന്നു. തലേദിവസത്തെ തോന്നലുകളെക്കുറിച്ച്‌ മുന്‍കൂട്ടി തയാറാക്കിയ അഞ്ച്‌ ചോദ്യങ്ങളിലൂടെയാണ്‌ ജനങ്ങളുടെ സന്തോഷം അളന്നത്‌. ഇന്നലെ നിങ്ങള്‍ കുറെ സമയം പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്‌തോ? ഇത്തരത്തിലുള്ള സാധാരണ ചോദ്യങ്ങളാണ്‌ ചോദിച്ചത്‌. കൂടുതല്‍ തവണ ഉവ്വെന്നു ഉത്തരം നല്‍കിയ ജനങ്ങളുള്ള രാജ്യം സന്തോഷമുള്ളവരുടെ രാജ്യമായി കണക്കാക്കുകയായിരുന്നു. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഫിലിപ്പീന്‍സിനു പിന്നാലെ യഥാക്രമം എല്‍സാല്‍വദോര്‍, ബഹ്‌റൈന്‍, ഒമാന്‍, കൊളംബിയ എന്നിവരുമുണ്ട്‌. യുഎസും കാനഡയും ഒട്ടേറെ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളും സന്തോഷമുള്ളവരുടെ പട്ടികയില്‍ മുന്‍നിരയിലാണ്‌.


സന്തോഷമില്ലാത്ത ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍പെടുന്ന സിംഗപ്പൂരിനു പിന്നാലെ പഴയ സോവ്യറ്റ്‌ രാജ്യങ്ങളും മഡഗാസ്‌കറും നേപ്പാളുമൊക്കെയുണ്ട്‌. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും സന്തോഷം തീരെ കുറവാണ്‌. അറബ്‌ രാജ്യങ്ങളിലുള്ളവരും പൊതുവെ സന്തോഷമില്ലാത്തവരാണെന്നാണ്‌ ഗ്യാലപ്പ്‌ സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്‌