Breaking News

Trending right now:
Description
 
Nov 30, 2014

സനുഷയുടെ കുടുംബചിത്രം വരുന്നു...

image സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ സനുഷ പുതിയൊരു കുടുംബചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. വി.കെ.പ്രകാശ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ സനുഷ അഭിനയിക്കാമെന്ന്‌ ഉറപ്പുകൊടുത്തിരിക്കുന്നത്‌. തന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഏകദേശ രൂപമേ ലഭിച്ചിട്ടുള്ളൂ. വളരെ മികച്ചൊരു കഥാപാത്രത്തെയാണ്‌ താന്‍ അവതരിപ്പിക്കുക എന്നും ആ കഥാപാത്രത്തെ തനിക്ക്‌ ഏറെ ഇഷ്ടമായെന്നും മാത്രമേ ഇപ്പോള്‍ പറയാനാകൂ എന്നും സനുഷ പറയുന്നു. വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിക്കുമെന്നു സംവിധായകന്‍ വ്യക്തമാക്കി. ബേബി സഞ്‌ജയ്‌ ആണ്‌ തിരക്കഥ എഴുതുന്നത്‌. നിക്കി ഗല്‍റാണിയും ആസിഫ്‌ അലിയുമായിരിക്കും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. സനുഷയ്‌ക്ക്‌ വളരെ പ്രധാനപ്പെട്ട വേഷമായിരിക്കും നല്‍കയെന്നും കഥാപാത്രങ്ങള്‍ക്കെല്ലാം അന്തിമരൂപം കൊടുത്തുവരുന്നതേയുള്ളൂവെന്നും സംവിധായകന്‍ വി.കെ.പ്രകാശ്‌ പറഞ്ഞു.
ബാലതാരമായിട്ടാണ്‌ സനുഷ ആദ്യം സിനിമയിലെത്തുന്നത്‌. പിന്നീട്‌ നായികയായി. സംസ്ഥാന അവാര്‍ഡുവരെ സനുഷയെതേടി എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അവാര്‍ഡിന്‌ അര്‍ഹമായ വേഷവും സപ്‌തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിലെ നഴ്‌സിന്റെ വേഷവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. മിലി എന്ന ചിത്രത്തിലാണ്‌ സനുഷ ഇപ്പോള്‍ അഭിനയിക്കുന്നത്‌. വര്‍ഷങ്ങളായി മലയാളികള്‍ കണ്ടുവന്ന നിഷ്‌കളങ്കയായ പാവം കുട്ടിയെന്ന ഇമേജില്‍നിന്നു വ്യത്യസ്‌തമായ വേഷങ്ങളാണ്‌ താരം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.