Breaking News

Trending right now:
Description
 
Nov 30, 2014

പാട്ടുരംഗത്തില്‍ സോനാക്ഷി അണിഞ്ഞ വസ്‌ത്രത്തിന്‌ 75 ലക്ഷംരൂപാവില

image ബോണികപൂര്‍ നിര്‍മിച്ച അര്‍ജുന്‍ കപൂര്‍ നായകനായ ടെവര്‍ എന്ന ബോളിവുഡ്‌ ചിത്രത്തിലെ ഒരു പാട്ടുരംഗത്തില്‍ സോനാക്ഷി ധരിച്ച വസ്‌ത്രത്തിന്റെ വില കേട്ടാല്‍ ഞെട്ടുകതന്നെ ചെയ്യും. 75 ലക്ഷം രൂപാ!! സേനാക്ഷിയുടെ ഈ വേഷത്തിലുള്ള രാധാ നാച്ചേഗി... എന്ന ഗാനം യൂ ട്യൂബില്‍ ഹിറ്റാവുകയും ചെയ്‌തു. 1.5 ലക്ഷം പേരാണ്‌ യൂട്യൂബില്‍ ഈ വീഡിയോ കണ്ടത്‌. അതേസമയം പാട്ടുരംഗത്തിനായി മാത്രം 2.5 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തു. സജിദ്‌ വാജിദ്‌ സംഗീതം നല്‍കിയ പാട്ടിന്‌ റോമിയോ ഡിസൂസയാണ്‌ നൃത്തസംവിധാനം ഒരുക്കിയത്‌. മഹേഷ്‌ബാബുവും ഭൂമികാചൗളയും പ്രധാനവേഷത്തില്‍ അഭിനയിച്ച ഒക്കഡുവിന്റെ ഹിന്ദി പതിപ്പാണ്‌ ടെവര്‍. കരീന കപൂറും മാധുരിദീക്ഷിതും വന്‍ ചെലവേറിയ വസ്‌ത്രം ധരിച്ചിട്ടുണ്ട്‌. കമ്പത്ത്‌ ഇഷ്‌ക്ക്‌ എന്ന ഗാനരംഗത്തിന്‌ കരീനകപൂര്‍ പാരീസില്‍ ധരിച്ച വസ്‌ത്രത്തിന്റെ വില 80 ലക്ഷം രൂപയായിരുന്നു. ദേവദാസി ചിത്രത്തില്‍ മാധുരിദീക്ഷിത്‌ ധരിച്ച കല്ലുകളും രത്‌നങ്ങളും പതിച്ച വസ്‌ത്രത്തിന്‌ 15 ലക്ഷമായിരുന്നു വില. നടിമാര്‍ ഇത്രയും വിലയുള്ള വസ്‌ത്രം ധരിക്കുന്നുവെന്നു കേട്ടാല്‍ അത്ഭുതപ്പെടുമ്പോള്‍ നടന്മാരുടെ കാര്യവും പറയാതിരിക്കാന്‍വയ്യ. രജനീകാന്തും ഷാരൂഖും ധരിച്ച വസ്‌ത്രത്തിന്റെ വില എത്രയെന്നോ? റാ വണ്‍ എന്ന ചിത്രത്തില്‍ ഷാരൂഖ്‌ 4.5 കോടിയുടെ വസ്‌ത്രമാണ്‌ ധരിച്ചത്‌. റോബോട്ട്‌ എന്ന ചിത്രത്തില്‍ രജനീകാന്ത്‌ മൂന്നുകോടിയുടെ വസ്‌ത്രങ്ങളും ധരിച്ചു.