Breaking News

Trending right now:
Description
 
Nov 29, 2014

നടി ശ്വേതാ ബസു ഡോക്യുമെന്ററിയിലൂടെ മടങ്ങിവരവിനൊരുങ്ങുന്നു

image വേശ്യാവൃത്തിക്കിടെ ഹൈദരാബാദിലെ ഹോട്ടലില്‍നിന്നു അറസ്‌റ്റു ചെയ്യപ്പെട്ട നടി ശ്വേതാ ബസു അഭിനയരംഗത്തേക്ക്‌ തിരിച്ചുവരാന്‍ തയാറെടുക്കുന്നു. ഇടക്കാലത്തിനുശേഷമാണ്‌ നടി അഭിനയരംഗത്തേക്ക്‌ വീണ്ടും വരുന്നത്‌. ശ്വേത അറസ്‌റ്റിലായശേഷം സിനിമയില്‍ അവസരം നല്‍കാമെന്നു ദേശായ അവാര്‍ഡ്‌ ജേതാവുകൂടിയായ സംവിധായകന്‍ ഹന്‍സല്‍ മേത്ത വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയില്‍ അഭിനയിക്കാന്‍ ശ്വേതായെ ക്ഷണിച്ചത്‌. നടിക്ക്‌ പ്രിയപ്പെട്ട വിഷയമായ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്‌. തന്നോട്‌ സഹതാപം തോന്നി ആരും സിനിമയില്‍ അവസരം തരേണ്ടെന്ന്‌ നടി നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കഴിവില്‍ വിശ്വാസം ഉള്ളവര്‍ സിനിമയില്‍ അവസരം നല്‍കിയാല്‍ മതിയെന്നായിരുന്നു ഇവരുടെ നിലപാട്‌. കുടുംബം പോറ്റാനും പട്ടിണി കിടക്കാതിരിക്കാനും വേണ്ടിയാണ്‌ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതയാതെന്നു ശ്വേത നേരത്തെ പറഞ്ഞുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഹന്‍സല്‍ മേത്ത അവസരം നല്‍കാമെന്നു പ്രഖ്യാപിച്ചത്‌. അതേസമയം ജയിലില്‍നിന്നു പുറത്തിറങ്ങിയ നടി ശ്വേതാ ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്‌തു.