Breaking News

Trending right now:
Description
 
Nov 29, 2014

ദിലീപിന്റെയും മഞ്‌ജുവിന്റെയും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ കരിനിഴല്‍ കാവ്യയാണെന്ന ആരോപണത്തോടു കാവ്യ പ്രതികരിക്കുന്നു.

image

ദിലീപിന്റെയും മഞ്‌ജുവിന്റെയും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ കരിനിഴല്‍ കാവ്യയാണെന്ന ആരോപണത്തോടും കാവ്യ പ്രതികരിക്കുന്നു. " ദിലീപിന്റെയും മഞ്‌ജുവിന്റെയും ദാമ്പത്യം തളരാന്‍ താരണം താനാണോ" 
ഗൃഹലക്ഷ്‌മിക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ കാവ്യ തന്നെയും ദീലീപിനെയും ചേര്‍ത്തുള്ള ഗോസിപ്പുകളോട്‌ രൂക്ഷമായി പ്രതികരിച്ചത്‌. ഇപ്പോള്‍ ആ ആരോപണത്തെക്കുറിച്ചു ഒന്നും പറയുന്നില്ല സമയമാകുമ്പോള്‍ പ്രതികരിക്കുമെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. 

ദിലീപിന്റെ നായികയാകാന്‍ ഇനി ഓഫറുകള്‍ വന്നാല്‍ ഇനിയും സ്വീകരിക്കും. എന്നാല്‍ വെള്ളരിപ്രാവിനു ശേഷം ആരും ഇത്തരമൊരു ഓഫറുമായി ആരും തന്നെ സമീപിച്ചിട്ടില്ല.

കല്യാണമാണ്‌ സ്‌ത്രീയെ സംബന്ധിച്ച്‌ അവസാന വാക്കെന്ന്‌ വിശ്വസിച്ചിരുന്നുവെങ്കിലും അതെല്ലാം മാറിയെന്നു കാവ്യ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഒറ്റയ്‌ക്ക്‌ ആകുമ്പോള്‍ ഒരു തുണയുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികമാണ്‌. എന്നാല്‍ വിവാഹം കഴിഞ്ഞു നാലാം നാള്‍ ഇത്‌ വേണ്ടായിരുന്നുവെന്ന്‌ ചിന്തിക്കുമെന്നും കാവ്യ വ്യക്തമാക്കി. പല വിവാഹിതരുടെയും ഗതി ഇതു തന്നെയാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.