Breaking News

Trending right now:
Description
 
Nov 28, 2014

ഇന്നും നാളെയും സിഡ്‌നിയില്‍ റിവൈവല്‍ റിട്രീറ്റ്‌

image സിഡ്‌നി: സിഡ്‌നി ബഥേല്‍ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ റിട്രീറ്റ്‌ ഇന്നും നാളെയും (നവംബര്‍ 28,29 ) നടത്തപ്പെടുന്നു. ഹാരിസ്‌ പാര്‍ക്കിലെ സെന്റ്‌ പോള്‍സ്‌ അംഗ്ലിക്കന്‍ ദേവാലയത്തില്‍ ഇന്ന്‌ (വെള്ളിയാഴ്‌ച) വൈകുന്നേരം ഏഴിനും നാളെ (ശനി) വൈകുന്നേരം 6.30-നുമാണ്‌ ധ്യാന യോഗങ്ങള്‍.

ഗാനശുശ്രൂഷ, മധ്യസ്ഥപ്രാര്‍ഥന, വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച്‌ പ്രത്യേക പ്രാര്‍ഥനായോഗം എന്നിവയുമുണ്ടാകും. പെര്‍ത്ത്‌ മാര്‍ത്തോമ ഇടവക വികാരി റവ. ഡോ. മോത്തി വര്‍ക്കി വചനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും.