Breaking News

Trending right now:
Description
 
Nov 28, 2014

ഡോ. ജഗദീഷ്‌ നാരായണന്‌ നോര്‍ത്ത്‌ കരോളിന സയന്‍സ്‌ അവാര്‍ഡ്‌

image സയന്‍സിന്‌ നോര്‍ത്ത്‌ കരോളിന നല്‍കുന്ന പരമോന്നത ബഹുമതി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും നോര്‍ത്ത്‌ കരോളിന സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി മെറ്റീരിയല്‍ സയന്‍സ്‌ വിഭാഗം പ്രഫസറുമായ ഡോ. ജഗദീഷ്‌ നാരായണന്‍ (ജെയ്‌) ഏറ്റുവാങ്ങി. നവംബര്‍ 13 വ്യാഴാഴ്‌ച നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പാറ്റ്‌ മെക്ക്‌ റോറിയില്‍നിന്നാണ്‌ അദ്ദേഹം അവാര്‍ഡ്‌ ഏറ്റുവാങ്ങിയത്‌. ഡോ. ജഗദീഷ്‌ നാരായണന്‍ മെറ്റീരിയല്‍ സയന്‍സിന്‌ നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. നോര്‍ത്ത്‌ കരോളിന ഗവര്‍ണര്‍ നിയമിക്കുന്ന കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിക്കുന്നത്‌.

ഇന്ത്യയില്‍ ജനിച്ച നാരായണന്‍ കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്ന്‌ ബിരുദവും കാലിഫോര്‍ണിയ, ബെര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും കരസ്ഥമാക്കി. 1983 മുതല്‍ എന്‍ഡി യൂണിവേഴ്‌സിറ്റി സയന്‍സ്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്‌ ഡോ. ജഗദീഷ്‌ നാരായണന്‍.