Breaking News

Trending right now:
Description
 
Nov 28, 2014

മദ്യാസക്തി കുറയ്‌ക്കുന്ന മരുന്ന്‌ വിപണിയില്‍

image മദ്യാസക്തി കുറയ്‌ക്കുന്ന പുതിയ മരുന്ന്‌ ബ്രിട്ടനിലെ വിപണിയില്‍ എത്തി. നാല്‍മെഫെനെ അഥവാ സെലിന്‍ക്രോ എന്ന ഈ ഗുളിക വില്‍ക്കുന്നതിനു ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ കെയര്‍ എക്‌സലന്‍സ്‌ (നൈസ്‌) അനുമതി നല്‌കയിട്ടുണ്ട്‌. മൂന്നു പൗണ്ടാണ്‌ വില. അതായത്‌ 285 രൂപ. ഒരുദിവസം ഒരു ഗുളികയാണ്‌ ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. മരുന്നുപയോഗിച്ചുതുടങ്ങിയാല്‍ ഒറ്റയടിക്കു ഗുണം കിട്ടുമെന്നു വിചാരിക്കേണ്ട. ഉപയോഗിച്ചു തുടങ്ങിയാല്‍ അളവു കുറച്ചുകൊണ്ടുവന്നു സാവധാനം മദ്യപാനം നിര്‍ത്താനാവും. ഈവര്‍ഷം 35,000 പേര്‍ക്ക്‌ ഈ മരുന്നു നല്‌കും. സ്‌കോട്ട്‌ലന്‍ഡില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ഈ മരുന്ന്‌ അനുവദിച്ചിരുന്നു. ഇപ്പോഴത്തെ അനുമതി പ്രകാരം നിശ്ചിത അളവിലേറെ മദ്യം കഴിക്കുന്നവര്‍ക്ക്‌ ഈ മരുന്ന്‌ ആവശ്യപ്പെടാം. അതിനാല്‍ കൂടുതല്‍ പേര്‍ ഇതുപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്നു.