Breaking News

Trending right now:
Description
 
Nov 28, 2014

31.5 ലക്ഷത്തിന്റെ മോട്ടോര്‍ സൈക്കില്‍ വിപണിയിലെത്തി

image ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ ഗോള്‍ഡ്‌ വിങ്‌ ജിഎല്‍ 1800 മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തിച്ചു. രണ്ടു മോഡലുകളാണുള്ളത്‌. 28.5 ലക്ഷം മുതല്‍ 31.5 ലക്ഷം രൂപവരെയാണ്‌ വില. ഡല്‍ഹി എക്‌സ്‌ ഷോറൂമിലെ വിലയാണിത്‌. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ പുതിയ ബൈക്ക്‌. 1832 സിസി എന്‍ജിനാണ്‌ ഇവയ്‌ക്കുള്ളത്‌. ആന്റി ലോക്ക്‌ ബ്രേക്കിങ്‌ സംവിധാനം, കം ബൈന്‍ഡ്‌ ബ്രേക്കിങ്‌ സംവിധാനം, ആറ്‌ സ്‌പീക്കര്‍ മ്യൂസിക്‌ സിസ്റ്റം, ഇലക്ട്രിക്‌ റഇവേഴ്‌സ്‌ സംവിധാനം, എയര്‍ബാഗ്‌ തുടങ്ങിയവയുണ്ട്‌.