Breaking News

Trending right now:
Description
 
Nov 27, 2014

മോഹന്‍ലാലിനെതിരെ കോര്‍ട്ട്‌ മാര്‍ഷല്‍ കുറ്റം?

image

ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിനെ ശിക്ഷിച്ച കോടതി വിധിക്കെതിരെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശം പട്ടാള കോടതി അന്വേഷിക്കുന്നു. സൈന്യത്തില്‍ ലെഫ്‌. കേണല്‍ ബഹുമതിയുള്ള ലാല്‍ പരമോന്നത കോടതിക്കെതിരെ നടത്തിയ വിമര്‍ശനം അച്ചടക്കലംഘനമാണെന്നാണ്‌ കാണിച്ചാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌. പാലായിലെ മഹാത്മഗാന്ധിഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി കെ ജോസാണ്‌ പ്രസിഡന്റിന്‌ ലാലിനെതിരെ പരാതി നല്‌കിയത്‌. 

അച്ചടക്കമുള്ള ഒരു സൈനികന്‍ സുപ്രിം കോടതി ശിക്ഷിച്ച ഒരാള്‍ക്ക്‌ അനുകൂലമായി സംസാരിക്കുന്നത്‌ അച്ചടക്കരാഹിത്യമാണെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ കേണല്‍ പദവി എടുത്തു മാറ്റി കോര്‍ട്ട്‌ മാര്‍ഷലിന്‌ വിധേയമാക്കണമെന്നാണ്‌ ആവശ്യം.

ആനക്കൊമ്പ്‌ കേസു നില്‍ക്കുന്നതിനാല്‍ ലാലിന്‌ പത്മഭൂഷണ്‍ ബഹുമതി നല്‍കരുതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ പരാതി പോയതിനു പിന്നാലെയാണ്‌ അടുത്ത പാര. 
രണ്ടു വര്‍ഷം മുമ്പ്‌ കൊച്ചിയിലെ ലാലിന്റെ വീട്ടില്‍ നിന്നു 13 ജോഡി ആനക്കൊമ്പുകളാണ്‌ കണ്ടെത്തിയത്‌. അനുമതിയില്ലാതെ ആനക്കൊമ്പ്‌ കൈവശം വെച്ച കേസിലെ പ്രതിയായ മോഹന്‍ലാലിന്‌ പത്മഭൂഷണ്‍ ബഹുമതി നല്‍കരുതെന്നാണ്‌ ഹെറിറ്റേജ്‌ ആനിമല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ രാഷ്ടപതിക്ക്‌ കത്തയച്ചത്‌.