Breaking News

Trending right now:
Description
 
Nov 27, 2014

`ഗാമ'യുടെ പത്താം വാര്‍ഷിക ആഘോഷ സമാപനം ഡിസംബര്‍ ആറിന്‌

image ഓസ്‌റ്റിനിലെ മലയാളി കൂട്ടായ്‌മയായ ഗ്രേറ്റര്‍ ഓസ്‌റ്റിന്‍ മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. നൂറോളം അംഗങ്ങളോടെ ആരംഭിച്ച സംഘടനയില്‍ ഇന്ന്‌ ആയിരത്തിലധികം അംഗങ്ങള്‍ ഉണ്ട്.

പ്രസിഡന്റ്‌ പി.ജി. റാം, വൈസ്‌ പ്രസിഡന്റ്‌ സണ്ണി തോമസ്‌, സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി, ട്രഷറര്‍ രാകേഷ്‌ മേനോന്‍ എന്നിവരാണ്‌ ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. കലാ മേള, പിക്‌നിക്‌, ഓണാഘോഷം, കായിക വിനോദ മേള തുടങ്ങിയ പരിപാടികളോടൊപ്പം മാസത്തില്‍ ഒരു മലയാള സിനിമ എന്ന ദൗത്യവും ഗാമ വിജയകരമായി നടപ്പാക്കി.

ഗാമയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ ആറാം തീയതി ആഘോഷിക്കുന്നു. നിരവധി കലാ സാംസ്‌കാരിക പരിപാടികളും ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്നു.