Breaking News

Trending right now:
Description
 
Nov 27, 2014

അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌

image
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ ഡിസംബര്‍ ആറ്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചു മണിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ ക്രിസ്‌മസ്‌ ആഘോഷിക്കുന്നു. ക്രിസ്‌മസ്‌ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരേയും പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയും, മറ്റ്‌ കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുരേദോ (630 963 7795, 630 400 1172).