Breaking News

Trending right now:
Description
 
Nov 29, 2012

നോക്കിയ ബ്ലാക്ക്‌ബറി യുദ്ധം, ആദ്യ വിജയം നോക്കിയയ്‌ക്ക്‌

image ബ്ലാക്ക്‌ബെറി നോക്കിയ തര്‍ക്കത്തില്‍ ആദ്യവിജയം നേടിയ നോക്കിയ ബ്ലാക്കബെറി ഫോണിന്റെ വില്‌പ്പന തടയണമെന്ന്‌ ആവിശ്യപ്പെട്ട്‌ കോടയിയില്‍. അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, എന്നിവിടങ്ങളിലെ കോടതികളോടാണ്‌ ഫിനിഷിങ്‌ കമ്പനിയായ നോക്കിയ ഈ ആവിശ്യം ഉന്നയിച്ചിരിക്കുന്നത്‌. ഇരുവരും തമ്മിലുള്ള പേറ്റന്റ്‌ തര്‍ക്കത്തില്‍ നോക്കിയ വിജയിച്ചതിനെ തുടര്‍ന്നാണ്‌ നോക്കിയ കോടതിയെ സമീപിച്ചത്‌.

സ്‌മാര്‍ട്ട്‌ ഫോണുകളുടെ വൈ ഫൈ സങ്കേതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായ്‌ിരുന്നു തര്‍ക്കം. നോക്കിയയ്‌ക്ക്‌ കൂടുതല്‍ റോയലിറ്റി കൊടുക്കാന്‍ തയാറായില്ലെങ്കില്‍ വൈഫൈ സങ്കേതമുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ റിസര്‍ച്ച്‌ ഇന്‍ മോഷന്‍ (റിം) കമ്പനിയെ അനുവദിക്കരുതെന്ന്‌ ഒരു സ്വീഡിഷ്‌ മധ്യസ്ഥന്‍ വിധി പുറപ്പെടുവിച്ചിരുന്നു.ബ്ലാക്‌ ബെറി ഫോണുകള്‍ റിം കമ്പനിയുടേതാണ്‌.

വയര്‍ലെസ്‌ ലോക്കല്‍ ആക്‌സ്സ്‌ നെറ്റ്‌ വര്‍ക്ക്‌ സംവിധാനം അഥവാ (വ്‌ളാന്‍) ടെക്‌നോളജി ഉപയോഗിച്ചാണ്‌ വൈഫൈ ശൃംഖലയിലേയ്‌ക്ക്‌ കടക്കാന്‍ സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ സാധിക്കുന്നത്‌. ബ്ലാക്ക്‌ബെറി ഫോണുകള്‍ഈകാര്യത്തില്‍ നോക്കിയുടെ പേറ്റന്റുകള്‍ ലംഘിച്ചതയാണ്‌ സ്വീഡിഷ്‌ മധ്യസ്ഥന്‍ കണ്ടെത്തിയത്‌. നവംബര്‍ ആറിന്‌ ഇത്തരം ഒരു വിധി വന്നിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ഈ സംഭവം അറിഞ്ഞത്‌ ഇന്നലെയാണ്‌. 2013യില്‍ പുതിയ മോഡല്‍ ബ്ലാക്ക്‌ ബെറിയുമായി രംഗത്തു വരാനിരിക്കെയാണ്‌ ഈ വിധി വന്നിരിക്കുന്നത്‌. സാംസങ്‌ ആപ്പിള്‍ തര്‍ക്കത്തിനു പുറമേയാണ്‌ ഈ പുതിയ വിവാദം.