Breaking News

Trending right now:
Description
 
Nov 26, 2014

ഓസ്‌ട്രേലിയയ്‌ക്ക്‌ പോകാന്‍ ഐഇഎല്‍ടിഎസ്‌ വേണ്ട, ടോഫല്‍ മതി

വിനോദ്‌ മത്തായി, സിഡ്‌നി
image സിഡ്‌നി: ഓസ്‌ട്രേലിയന്‍ വീസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ഐ എല്‍ ടിഎസ്‌ വേണമെന്ന നിബന്ധനയില്‍ ഇളവു വരുത്തി. ഇനി മുതല്‍ toefl, pet-a എന്നിവയിലൊന്നു വിജയിച്ചാല്‍ മതിയാകും. നവംബര്‍ 23 മുതലാണ്‌ ഈ പരീക്ഷകളെ ഇംഗ്ലീഷ്‌ പരിജ്ഞാനമളക്കാനുള്ള മാനദണ്ഡമായി എമിഗ്രേഷന്‍ ആന്റ്‌ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അംഗീകരിച്ചത്‌. 

ഓസ്‌ട്രേലിയയില്‍ പഠന വീസ, സ്‌കില്‍ഡ്‌ വീസ, വര്‍ക്ക്‌ ആന്‍ഡ്‌ ഹോളിഡേ വീസ എന്നിവയ്‌ക്കല്ലാം ഈ പരീക്ഷകളിലെ സ്‌കോര്‍ മാനദണ്ഡമാക്കും. പ്രാബല്യത്തില്‍ വന്ന പുതിയ നിയമമനുസരിച്ച്‌ ഇംഗ്ലീഷ്‌ ഭാഷയിലെ പ്രാവിണ്യം അളക്കുന്നതിന്‌ ടോഫല്‍, പിടിഇ-എ എന്നിവ വിജയിച്ചാല്‍ മതി. എന്നാല്‍ 457 വീസയ്‌ക്ക്‌ ഐഎല്‍ടിഎസ്‌ വിജയിക്കണം. 

യു കെബോര്‍ഡര്‍ ഏജന്‍സി, യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ അമേരിക്ക സിറ്റിസണ്‍ഷിപ്പ്‌ എമിഗ്രേഷന്‍ സര്‍വീസ്‌ എന്നിവ അംഗീകരിച്ചിട്ടുണ്ട്‌ ഈ പരീക്ഷകള്‍. 
2011 മുതല്‍ സ്റ്റുഡന്റ്‌ വീസഅപേക്ഷകരുടെ ഇംഗ്ലീഷ്‌ പരിഞ്‌ജാനം അളക്കാന്‍ ഈ പരീക്ഷകളെ അംഗീകരിച്ചിരുന്നു. 
ടോഫലിന്‌ 240 ഡോളറാണ്‌ ഫീസ്‌, ഈ പരീക്ഷയ്‌ക്ക്‌ അപേക്ഷിച്ചു ഒരാഴ്‌ചക്കകം പരീക്ഷ എഴുതാം. പിടിഇ-എ ആകട്ടെ അപേക്ഷിച്ചു 48 മണിക്കൂറിനകം എഴുതാന്‍ സാധിക്കും. 330 ഓസ്‌ട്രേലിയന്‍ ഡോളറാണ്‌ ഈ പരീക്ഷയുടെ ഫീസ്‌.