Breaking News

Trending right now:
Description
 
Nov 25, 2014

പെര്‍ത്തില്‍ അങ്കമാലി സ്വദേശിയായ യുവാവ്‌ പൊള്ളലേറ്റ്‌ മരിച്ചു

റിപ്പോര്‍ട്ട്‌: ബിനോയ്‌ പോള്‍
image

പെര്‍ത്ത്‌ : പെര്‍ത്തിലെ മോര്‍ലിയില്‍ മലയാളി യുവാവ്‌ തീപ്പൊള്ളലേറ്റ്‌ മരിച്ചു. അങ്കമാലി നടുവട്ടം ആലുക്ക വീട്ടില്‍ സിബി (34) ആണ്‌ മരിച്ചത്‌. TAFE യിലെ ഡെന്റല്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്നു. കലാ കായികരംഗത്ത്‌ സജീവമായിരുന്ന സിബിയുടെ മരണം സുഹൃത്തക്കളില്‍ നടുക്കമാണുണ്ടാക്കിയത്‌. റോയല്‍ പെര്‍ത്ത്‌ ഹോസ്‌പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചാള്‍സ്‌ ഗാര്‍ഡിനെറിലേക്ക്‌ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്‌ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. പെര്‍ത്തിലെ മലയാളി സംഘടനകളായ OICC, MAP, MAWA, PUMA,KCA തുടങ്ങിയ സംഘടനകള്‍ എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്‌. പെര്‍ത്ത്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നതിന്‌ Bsb: 066110,AC/no: 10282737, Name: Jijinlal & john അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. 
സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഈ അക്കൗണ്ടിലേക്ക്‌ പണം നിക്ഷേപിക്കാം