Breaking News

Trending right now:
Description
 
Nov 25, 2014

വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ പൂജ്യശരീരം ജനുവരി നാലുവരെ കാണാന്‍ അവസരം

image ഗോവയിലെ സീ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ പൂജ്യശരീരം തൊട്ടടുത്തു കാണാന്‍ ജനുവരി നാലുവരെ അവസരം. പതിനേഴാമതു പൊതുദര്‍ശനം തുടങ്ങിയ ദിവസം മുതല്‍ കേരളത്തില്‍ നിന്നടക്കം ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നു അനേകം തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. പൊതുദര്‍ശന ദിനങ്ങളില്‍ വിവിധ ഭാഷയിലുള്ള വിശുദ്ധ കൂര്‍ബാനകള്‍ നടത്തും. നവംബര്‍ 30 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.45-നു മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാനയുണ്ട്‌. ഡിസംബര്‍ മൂന്നിന്‌ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ തിരുനാള്‍ ആഘോഷിക്കും. 46-ാം വയസിലായിരുന്നു അന്ത്യം. വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ അഴുകാത്ത ശരീരത്തിന്‌ 462 വര്‍ഷത്തെ പഴക്കമുണ്ട്‌. 1506 ഏപ്രില്‍ ഏഴിനു ജനിച്ച വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ 1552 ഡിസംബര്‍ മൂന്നിനാണ്‌ മരിച്ചത്‌.