Breaking News

Trending right now:
Description
 
Nov 29, 2012

മാതാപിതാക്കള്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ ഒരുവര്‍ഷംവരെ താമസിക്കാനുള്ള ദീര്‍ഘകാല വിസ നല്‌കും

image
ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവരുടെയും സ്ഥിരം താമസക്കാരുടെയും മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ കാലം ഓസ്‌ട്രേലിയയില്‍ തങ്ങാന്‍ അവസരം നല്‌കുമെന്ന്‌ ഇമിഗ്രേഷന്‍, സിറ്റിസണ്‍ഷിപ്‌ മിനിസ്റ്റര്‍ ക്രിസ്‌ ബോവന്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയാന്‍ കൂടുതല്‍ അവസരം നല്‌കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ദീര്‍ഘകാല വിസകള്‍ നല്‌കുന്നത്‌.

നിലവില്‍ പേരന്റ്‌സ്‌ വിസയ്‌ക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക്‌ അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ്‌ വിസയില്‍ ഒരു സമയം ഒരു വര്‍ഷം വരെ താമസിക്കാനുള്ള സൗകര്യമായിരിക്കും അനുവദിക്കുകയെന്ന്‌ ബോവന്‍ സൂചിപ്പിച്ചു. പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക്‌ മൂന്നുവര്‍ഷത്തെ ടൂറിസ്റ്റ്‌ വിസയില്‍ ഒരു സമയം ഒരു വര്‍ഷംവരെ താമസിക്കാനാവും. പതിനെട്ടുമാസത്തെ കാലാവധിയിലാണ്‌ ഒരുവര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ അനുവദിക്കുന്നത്‌. 

ടൂറിസ്‌റ്റ്‌ വിസയില്‍ ഇളവുകള്‍ നല്‌കുന്നതോടെ മാതാപിതാക്കള്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ എത്താനും കൂടുതല്‍ കാലം താമസിക്കാനും അവസരമൊരുങ്ങും. ഒരിക്കല്‍ വിസ കിട്ടിയാല്‍ പുതിയ വിസയ്‌ക്ക്‌ അപേക്ഷിക്കാതെതന്നെ നീട്ടിയെടുക്കുന്ന രീതിയാണ്‌ ഓസ്‌ട്രേലിയ സ്വീകരിക്കുക. ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ മനസിലാക്കിയാകും തീരുമാനമെടുക്കുക.

മക്കള്‍ക്കൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ടെന്നും ഇവരുടെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിന്‌ ഗവണ്‍മെന്റ്‌ പരമാവധി സഹായം നല്‌കുകയാണെന്നും ബോവന്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ നിയമം അനുശാസിക്കുന്ന ആരോഗ്യസ്ഥിതിയും സ്വഭാവവും ആവശ്യമായ പണവും ആരോഗ്യ ഇന്‍ഷ്വറന്‍സും ഉറപ്പാക്കിയാണ്‌ കൂടുതല്‍ കാലം താമസിക്കാന്‍ അനുവദിക്കുന്നത്‌. 

keywords: Immigration Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics,