Breaking News

Trending right now:
Description
 
Nov 21, 2014

സ്‌ത്രീയും പുരുഷനും തമ്മില്‍ സെക്‌സ്‌ മാത്രമേ സംഭവിക്കുകയുള്ളുവെന്ന്‌ കരുതുന്നത്‌ മലയാളികള്‍ മാത്രം: മോഹന്‍ലാല്‍

image

സദാചാര പോലീസിനെതിരെ അതിശക്തമായി പ്രതികരിച്ചു മോഹന്‍ലാലിന്റെ ബ്ലോഗ്‌. സദാചാര ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌ ബ്ലോഗില്‍. കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ നേരിട്ട സദാചാരവാദികള്‍ക്ക്‌ ശക്തമായ വിമര്‍ശനമാണ്‌ ബ്ലോഗിലൂടെ നല്‍കുന്നത്‌.

മാലിന്യം കെട്ടികിടക്കുമ്പോഴും റോഡുകള്‍ പൊളിഞ്ഞു കിടക്കുമ്പോഴും പ്രതികരിക്കാത്ത രാഷ്ട്രീയക്കാര്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്നതിനെയും ബ്ലോഗില്‍ കുറ്റപ്പെടുത്തുന്നു.

സ്‌ത്രീയും പുരുഷനും തമ്മില്‍ സൗഹൃദം, നിഷ്‌കളങ്കമായ സ്‌നേഹം, ബഹുമാനം മാതൃ- പുത്ര ഭാവം, ശരീര ബന്ധിയല്ലാത്ത പ്രണയം എന്നിവയൊക്കെയുണ്ടെന്നും എന്നാല്‍ ഈ തലങ്ങളൊന്നും മലയാളിക്കറിയില്ലെന്നും ലാല്‍ ബ്ലോഗില്‍ പറയുന്നു. മലയാളിക്ക്‌ സെക്‌സിന്റെ സുന്ദര തലങ്ങളും അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന അമ്മൂമ്മയെയും മൂന്നു വയസുകാരിയെയും പീഡിപ്പിക്കുന്നതാണ്‌ സെക്‌സെന്നും മലയാളി ചിന്തിച്ചു വച്ചിരിക്കുന്നതായി ബ്ലോഗില്‍ പറയുന്നു. 
കൊച്ചിയില്‍ ചുംബന സമരം നടന്നപ്പോള്‍ ലാല്‍ കൊച്ചിയില്‍ ഷൂട്ടിംഗ്‌ സൈറ്റില്‍ ഉണ്ടായിരുന്നുവെന്നും ചുംബനത്തിന്റെ പേരില്‍ കൊലാഹലം ഉണ്ടാക്കാന്‍ മാത്രം കേരളത്തില്‍ ഉത്തരേന്ത്യന്‍ സദാചാരം കടന്നു വന്നോയെന്നും ലാല്‍ ആശങ്ക പെടുന്നുണ്ട്‌. 
പ്രണയത്തെ ആസ്വദിക്കണമെങ്കില്‍ അസൂയയും അസഹിഷ്‌ണുതയും ഇല്ലാത്ത മനസു വേണമെന്നും ലാല്‍ പറയുന്നു.

സ്‌ത്രീയും പുരുഷനും തമ്മില്‍ സെക്‌സ്‌ മാത്രമേ ഉള്ളുവെന്നു ചിന്തിക്കുന്ന ലോകത്തെ ഏക ജന സമൂഹം മലയാളികളാണെന്നു കുറ്റപ്പെടുത്തി കൊണ്ടാണ്‌ ബ്ലോഗ്‌ അവസാനിപ്പിച്ചത്‌.


Read full blog from : http://www.blog.thecompleteactor.com/
ലാലിന്റെ ബ്ലോഗില്‍ നിന്ന്‌.\


Photo: My Latest Blog: