Breaking News

Trending right now:
Description
 
Nov 21, 2014

ഐബോളിന്റെ ബഡ്‌ജറ്റ്‌ വൈഫൈ ടാബ്‌ലറ്റ്‌ സ്ലൈഡ്‌

image ഡിജിറ്റല്‍ ജീവിതശൈലിക്ക്‌ അനുയോജ്യമായ രീതിയില്‍ ഐബോള്‍ വിലക്കുറവില്‍ ഒട്ടേറെ ഫീച്ചറുകളും ആപ്‌ളിക്കേഷനുകളും ഉള്ള വൈഫൈ ടാബ്‌ലറ്റ്‌ വിപണിയിലിറക്കുന്നു. ഐബോള്‍ സ്ലൈഡ്‌ 6351-ക്യൂ40 എന്ന പേരിലുള്ള ടാബ്‌ലറ്റ്‌ മികച്ച പ്രകടനം കാഴ്‌ച വക്കാന്‍ തക്ക ശേഷിയുള്ളതാണ്‌. വിനോദത്തിനും ജോലിക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ്‌ മള്‍ട്ടിടാസ്‌കിംഗ്‌ സൗകര്യമുള്ള സ്ലൈഡ്‌ ടാബ്‌ലറ്റ്‌.
മികച്ച പ്രകടനത്തിന്‌ ശേഷിയുള്ള ക്വാഡ്‌കോര്‍ പ്രൊസെസര്‍ സഹിതമാണ്‌ ഈ വിലയില്‍ ഇവ വിപണിയില്‍ എത്തുന്നത്‌. 32 ജിബി വിപുലമാക്കാവുന്ന 8 ജിബി ബില്‍റ്റ്‌ ഇന്‍ സ്റ്റോറേജ്‌ ഉള്ളതിനാല്‍ വിപണിയിലുള്ള മറ്റു ടാബ്‌ലറ്റുകളോട്‌ കിടപിടിക്കാന്‍ ഇതിനു ശേഷിയുണ്ട്‌.
ഫുള്‍ കപാസിറ്റീവ്‌ മള്‍ട്ടി ടച്ച്‌ സ്‌ക്രീന്‍, 7 ഇഞ്ച്‌ ഡബ്ലിയുബിജിഎ ഡിസ്‌പ്ലേയും 800 ഃ 480 പിക്‌സല്‍സ്‌ സ്‌ക്രീന്‍ റസല്യൂഷനും ഇവയ്‌ക്കുണ്ട്‌. .