Breaking News

Trending right now:
Description
 
Nov 21, 2014

എല്‍ജിയുടെ എല്‍ ഫിനോ, എല്‍ ബെല്ലോ സ്‌മാര്‍ട്ട്‌ഫോണുകള്‍

image എല്‍ജിയുടെ ഏറ്റവും പുതിയതും സവിശേഷമായ ഫീച്ചറുകളോടുകൂടിയതുമായ എല്‍ ഫിനോ, എല്‍ ബെല്ലോ സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തി. കൈപ്പിടിയിലൊതുങ്ങുന്നതും ബഡ്‌ജറ്റിലൊതുങ്ങുന്നതുമായ ഫോണാണിത്‌. സെല്‍ഫി ഫോട്ടോകളെടുക്കാന്‍ പാകത്തിനുള്ള ജസ്റ്റര്‍ സെല്‍ഫി ഓപ്‌ഷനോടുകൂടിയതാണ്‌ ഈ ഫോണ്‍. 
സ്വയം എടുക്കാവുന്ന ഫ്രന്റ്‌ കാമറ ഉപയോഗിച്ച്‌ പോയിന്റ്‌ ചെയ്‌ത്‌ സെല്‍ഫി എടുക്കാന്‍ പറ്റുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഈ ഫോണില്‍ സെല്‍ഫി ഫ്‌ളാഷുകള്‍ ഉണ്ട്‌. സ്‌ക്രീന്‍ സ്വയം വെളുത്ത്‌ ഫ്‌ളാഷായി മാറും. റിയര്‍ കീ ഓപ്‌ഷന്‍ ഉപയോഗിച്ച്‌ ഒരു കൈകൊണ്ടുതന്നെ ഫോണ്‍ ഈസിയായി ഉപയോഗിക്കാം. ഇന്നവേറ്റീവ്‌ കാമറ ഫംഗ്‌ഷന്‍സ്‌, അപ്‌ഗ്രേഡ്‌ ചെയ്‌ത ഹാര്‍ഡ്‌ വെയര്‍ ക്വാഡ്‌ കോര്‍സ്‌, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്‌ എന്നിവ ഈ രണ്ടു മോഡലുകളുടെയും പ്രത്യേകതകളാണ്‌. 

4.5 ഇഞ്ച്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ആയ സ്‌റ്റൈലിഷ്‌ എല്‍ ഫിനോയില്‍ നിരവധി പ്രത്യേക ഫീച്ചറുകളുണ്ട്‌. വളരെ ഒതുക്കമുള്ള ഈ ഫോണിന്‌ 8 എംപി കാമറയും ഈസ്‌ ആന്‍ഡ്‌ ഫണ്‍ പ്രവര്‍ത്തനങ്ങളുമുണ്ട്‌. ടച്ച്‌ ആന്‍ഡ്‌ ഷൂട്ട്‌ സംവിധാനത്തില്‍ ഫോക്കസ്‌ ചെയ്‌ത്‌ ഫോട്ടോ എടുക്കാവുന്നതും സെല്‍ഫി ലൈറ്റിംഗ്‌ ഉള്ളതുമാണ്‌. ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ തടസമില്ലാതെ ഡൗണ്‍ലോഡ്‌ ചെയ്യാനുതകുന്ന 1.2 ജിഗാ ഹെട്‌സ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍ ഈ മോഡലിന്റെ പ്രത്യേകതയാണ്‌. 32 ജിബി വരെ എക്‌സ്‌പാന്‍ഡ്‌ ചെയ്യാവുന്ന 4 ജിബി ഇന്റേണല്‍ മെമ്മറി, 1900 മൈക്രോ എഎച്ച്‌ ബാറ്ററി എന്നിവയുമുണ്ട്‌. 

എല്‍ ബെല്ലോ പ്രീമിയം റേഞ്ചിലുള്ള എല്‍ജി ജി 3-യ്‌ക്കു ശേഷമുള്ള മോഡലാണ്‌. 5 ഇഞ്ച്‌ സ്‌ക്രീനോടുകൂടിയ കനംകുറഞ്ഞ മോഡലാണിത്‌. കൂള്‍ സെല്‍ഫി ഓറിയന്റഡ്‌ ആപ്ലിക്കേഷനൊപ്പം ഫുള്‍ എച്ച്‌.ഡി. റെക്കോര്‍ഡിംഗും പ്ലേബാക്ക്‌ സംവിധാനവും ഇതിന്റെ പ്രത്യേകതകളാണ്‌. ഈ ഫോണിന്‌ ഒരു ജിബി റാം, 1.3 ജിഗാ ഹെട്‌സ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍, 32 ജിബി വരെ എക്‌സ്‌പാന്‍ഡ്‌ ചെയ്യാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്‌. രണ്ടു മോഡലുകളും ടൈറ്റാനിയം, വൈറ്റ്‌, ഗോള്‍ഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌്‌. വില 13,000 രുപ മുല്‍ 16,000 രൂപ വരെ.