Breaking News

Trending right now:
Description
 
Nov 21, 2014

ആളൊഴിഞ്ഞു മീരയുടെ പേജ്‌, മടങ്ങി വരവില്‍ മീര സിനിമയെ തിരിച്ചു പിടിക്കുമോ?

image

കുറഞ്ഞകാലം കൊണ്ടു സിനിമയില്‍ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും വിവാദങ്ങളിലായിരുന്നു മീര ജാസ്‌മിന്‌ കമ്പം. ആദ്യമായി സിനിമയില്‍ അവസരം നല്‍കിയ ലോഹിതദാസുമായിട്ടുള്ള ബന്ധത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കം മാന്‍ഡല്‍ വിദഗ്‌ധനായ രാജേഷുമായുള്ള ലിവിംഗ്‌ ടുഗതറിലാണ്‌ അവസാനിച്ചത്‌. 

കുറെ നാള്‍ സിനിമ വിട്ടു മാറി നിന്നു മീര. എന്നാല്‍ ഏറെ താമസിക്കാതെ രാജേഷില്‍ നിന്ന്‌ മോചനം നേടി പണവും ജീവിതവും നഷ്ടപ്പെട്ടു തിരിച്ചെത്തിയ മീരയുടെ രണ്ടാം വരവില്‍ അഭിനയിച്ച ചിത്രങ്ങളൊന്നും വിജയിച്ചതുമില്ല. 

മീരയുടെ ചിത്രങ്ങള്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ വലിയ ജനപ്രീതിയില്ലെന്നു തെളിയിക്കുന്നതാണ്‌ അവരുടെ ഫെയ്‌സ്‌ ബുക്ക്‌ പേജ്‌.2014ല്‍ ആരംഭിച്ച പേജില്‍ ഇതുവരെ ലൈക്ക്‌ ചെയ്‌തത്‌ വെറും 3500പേര്‍. ഒഫിഷ്യല്‍ പേജെന്നു അറിയപ്പെടുന്ന ഈ പേജ്‌ വ്യാജമാണോയെന്നും അറിയില്ല. സാധാരണ സിനിമ നടികള്‍ക്ക്‌ ലഭിക്കുന്ന കയ്യടിയൊന്നും ഈ പേജില്‍ മീരയ്‌ക്കു കിട്ടുന്നില്ല. തിരിച്ചു വരവില്‍ മഞ്‌ജു ജനങ്ങളുടെ ഹൃദയം കവര്‍ന്നു തിരിച്ചെത്തിയപ്പോഴാണിതെന്ന്‌ ഓര്‍ക്കണം. രണ്ടു പേരും മികച്ച അഭിനേത്രിമാരായി ജനശ്രദ്ധ പിടിച്ചു പറ്റിയവരാണ്‌. 

മീര ഇപ്പോള്‍ വീണ്ടും മടങ്ങി വരുകയാണ്‌. സിനിമയിലേയ്‌ക്കുള്ള മൂന്നാം മടങ്ങിവരവ്‌. വിവാഹ ശേഷം കുറച്ചു നാള്‍ അവധി എടുത്തിരുന്നു സിനിമയില്‍ നിന്ന്‌. പക്ഷേ ഈ സിനിമ വിവാഹത്തിനു മുമ്പ്‌ കരാര്‍ ചെയ്‌തിരുന്നതാണ്‌. റിയാസ്‌ ഖാന്റെ നായികയായാണ്‌ തിരിച്ചു വരവ്‌.
നവാഗതനായ മനോജ്‌ ആലുങ്കന്‍ തിരക്കഥയിലുള്ള "ഇതിനുമപ്പുറം" എന്ന സിനിമയിലൂടെയാണ്‌ തിരിച്ചുവരവ്‌. താഴ്‌ന്ന ജാതിയില്‍ പെട്ട ഒരാളെ മീര പ്രണയിക്കുന്നതും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന്‌ അയാളെ വിവാഹം കഴിക്കുന്ന എഴുപതുകളിലെ നായര്‍ സ്‌ത്രീയുടെ അതിജീവനത്തിന്റെ കഥയാണ്‌ ഇത്‌. മികച്ച താരനിര മീരയ്‌ക്കൊപ്പം ഉണ്ട്‌.