Breaking News

Trending right now:
Description
 
Nov 21, 2014

അമ്മയാകാന്‍ പോകുന്നുവെന്ന്‌ സമീരയുടെ വെളിപ്പെടുത്തല്‍

image തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്ന സമീര റെഡ്‌ഢി അമ്മയാകാന്‍ പോകുന്നു. സമീര തന്നെയാണ്‌ ഈ വിവരം വ്യക്തമാക്കിയത്‌. ഞാനും അക്ഷയും ഞങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്‌. വരുന്ന മെയ്‌ ആദ്യം പ്രസവം നടക്കുമെന്നാണ്‌ കരുതുന്നത്‌. ദൈവം ഞ്‌ങളെ അനുഗ്രഹിച്ചു. അതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്‌- സമീര പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ്‌ ബിസിനസുകാരനായ അക്ഷയ്‌ വര്‍ദേയുമായി സമീരയുടെ വിവാഹനം നടന്നത്‌. 2002ല്‍ മെയ്‌നെ ദില്‍ ദുജ്‌കോ ദിയ എന്ന ബോളിവുഡ്‌ ചിത്രത്തിലൂടെയാണ്‌ സമീര അഭിനയരംഗത്തുവന്നത്‌. തുടര്‍ന്ന്‌ ഹിന്ദി, തെലുങ്ക്‌, തമിഴ്‌, കന്നഡ, ബംഗാളി, മലായളം ഭാഷകളിലായി മുപ്പത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു സമീര. ഒരുനാള്‍ വരും എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി സമീര അഭിനയിച്ചു.