Breaking News

Trending right now:
Description
 
Nov 19, 2014

വനിതകള്‍ക്കായി ടൈറ്റന്‍ ഐപ്ലസിന്റെ എനിഗ്മ കളക്ഷന്‍

image പ്രമുഖ ഐവെയര്‍ റീറ്റെയില്‍ ശൃംഖലയായ ടൈറ്റന്‍ ഐപ്ലസ്‌ സ്‌ത്രീകള്‍ക്കായി എനിഗ്മ കളക്ഷന്‍ പുറത്തിറക്കി.
ബര്‍ഗന്‍ഡി, പര്‍പ്പിള്‍, പിങ്ക്‌, മിന്റ്‌ ഗ്രീന്‍ തുടങ്ങി പെണ്‍മനസിനു പ്രിയപ്പെട്ട നിറങ്ങളില്‍ നൂറിലധികം സ്റ്റൈലുകളില്‍ എനിഗ്മ കളക്ഷന്‍ ഒരുക്കിയിരിക്കുന്നു. മെറ്റല്‍ ബോവ്‌സ്‌, ക്രിസ്റ്റലുകള്‍, ഫ്‌ളോറല്‍ പ്രിന്റുകള്‍ എന്നിവ അലങ്കാരം ചേര്‍ക്കുന്ന ഈ ഫ്രെയിമുകള്‍ മനോഹരങ്ങളായ മോഡേണ്‍ ഡിസൈനുകളില്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നു.

വിവാഹം, പാര്‍ട്ടി, കോര്‍പ്പറേറ്റ്‌ മീറ്റിംഗ്‌ എന്നിങ്ങനെ ഏത്‌ അവസരങ്ങളിലും ഏതുവേഷത്തിനൊപ്പവും ചേരുന്ന ഈ ഫ്രെയിമുകള്‍ സ്‌ത്രീകളെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു.

25 മുതല്‍ 45 വയസുവരെയുള്ള സ്‌ത്രീകള്‍ക്കായി ഡിസൈന്‍ ചെയ്‌തിട്ടുള്ള എനിഗ്മ കളക്ഷന്‍ ടൈറ്റന്‍ ഐപ്ലസിന്റെ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്‌. സ്റ്റൈലിലും ഫാഷനിലും ആഗോളനിലവാരം പുലര്‍ത്തുന്ന ഈ പുതിയ കളക്ഷന്‍ 995 രൂപ മുതല്‍ ലഭ്യമാണ്‌.