Breaking News

Trending right now:
Description
 
Nov 19, 2014

ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ചിന്റെ 2014-ലെ അലിസണ്‍ ഡെസ്‌ ഫോര്‍ജസ്‌ അവാര്‍ഡ്‌ ഡോ. എം ആര്‍ രാജഗോപാലിന്‌

image

ഹ്യൂമന്‍ റൈറ്റസ്‌ വാച്ചിന്റെ ഈ വര്‍ഷത്തെ അലിസണ്‍ ഡെസ്‌ ഫോര്‍ജസ്‌ അവാ ര്‍ഡ്‌ പാലിയം ഇന്ത്യയുടെ ചെയര്‍മാനായ ഡോ. എം.ആര്‍. രാജഗോപാലിന്‌ സമ്മാനിച്ചു. മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന അന്താരാഷ്‌ട്ര സന്നദ്ധസംഘടനയാണ്‌ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ച്‌.

ലോകത്തിലെ ഏറ്റവും ദുര്‍ബലരായ മനുഷ്യരോട്‌ സഹാനുഭൂതി കാണിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ആദരിക്കുന്നതിനാണ്‌ അലിസണ്‍ ഡെസ്‌ ഫോര്‍ജസ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കാലിഫൊര്‍ണിയയിലെ സാന്താ ബാര്‍ബറയില്‍ നടന്ന ചടങ്ങില്‍ വച്ച്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ചിന്റെ അസോസിയേറ്റ്‌ ഹെല്‍ത്ത്‌ ഡയറക്‌ടര്‍ ഡൈഡെറിക്‌ ലോമാന്‍ ഡോ. രാജഗോപാലിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

പാലിയേറ്റിവ്‌ പരിചരണം മനുഷ്യാവകാശമായി ലഭ്യമാക്കുന്നതിന്‌ വേണ്ടി 20 വര്‍ഷത്തിലേ റെയായി ഡോ. രാജഗോപാല്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യാധിഷ്‌ഠിത പാലിയേറ്റീവ്‌ പരിചരണ പദ്ധതിയായ പാലിയം ഇന്ത്യയുടെ സ്ഥാപക നാണ്‌. കഠിനമായ വേദന അനുഭവിക്കുന്ന രോഗികള്‍ക്ക്‌ മാന്യമായി ജീവിക്കാനും മരിക്കാനു മുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ചിന്റെ അവാര്‍ഡിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നത്‌.

ഡോ. രാജഗോപാലിനൊപ്പം ഉത്തര കൊറിയയിലെ നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളിലെ ക്രൂരത പുറംലോകത്തെത്തിച്ച്‌ അതിനെതിരെ പോരാടിയ ഷിന്‍ ഡോങ്‌ ഹൈയുക്‌, സെന്‍ട്ര ല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ വംശീയ കലാപത്തിനിടെ നൂറ്‌ കണക്കിന്‌ മുസ്ലീങ്ങളുടെ ജീവന്‍ രക്ഷിച്ച ഫാ. ബെര്‍നാഡ്‌ കിന്‍വി, യെമനില്‍ ശൈശവവിവാഹങ്ങള്‍ക്കെതിരെ പ്രവര്‍ ത്തിക്കുന്ന അര്‍വ ഓത്മാന്‍ എന്നിവരും ഈ വര്‍ഷത്തെ അലിസണ്‍ ഡെസ്‌ ഫോര്‍ജസ്‌ അവാര്‍ഡിന്‌ അര്‍ഹരായി.

വൈദ്യശാസ്‌ത്ര വിദ്യാര്‍ത്ഥി ആയിരിക്കെ അയല്‍വാസിയായ കാന്‍സര്‍ രോഗിയുടെ വേദന നിറഞ്ഞ നിലവിളികളാണ്‌ അനസ്‌തേഷ്യോളജിയിലേക്ക്‌ തിരിയാന്‍ തനിക്ക്‌ പ്രേരകമായ തെന്ന്‌ അലിസണ്‍ ഡെസ്‌ ഫോര്‍ജസ്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ ഡോ. രാജഗോപാല്‍ പറഞ്ഞു. സുഖപ്പെടുത്താനാകാത്ത രോഗികളെ അന്നാരും ശ്രദ്ധിച്ചിരുന്നില്ലെന്നും വൈദ്യശാ സ്‌ത്രത്താല്‍ ഉപേക്ഷിക്കപ്പെട്ട്‌ മിക്കവരും ഭീതിപ്പെടുത്തുന്ന മരണത്തിന്‌ കീഴടങ്ങിയി രുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഇന്ത്യയിലെ അനേകം രോഗികള്‍ക്ക്‌ ആശ്വാസവും അ ന്തസ്സും നല്‍കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ നല്‍കുന്ന പിന്തുണയ്‌ക്ക്‌ അദ്ദേഹം ഹ്യൂമന്‍ റൈറ്റസ്‌്‌ വാച്ചിന്‌ നന്ദി അറിയിച്ചു.