Breaking News

Trending right now:
Description
 
Nov 19, 2014

ഹാപ്പി ന്യൂഇയര്‍ തിരക്കഥ ഇനി ഓസ്‌കര്‍ ലൈബ്രറിക്ക്‌

image 350 കോടി കളക്ഷന്‍ നേടിയ ഫറാഖാന്‍ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ തിരക്കഥ ഓസ്‌കാര്‍ ലൈബ്രറിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ലൈബ്രറി ഓഫ്‌ ദ അക്കാദമി ഓഫ്‌ മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സാണ്‌ ചിത്രത്തിന്റെ തിരക്കഥ ലൈബ്രറിയുടെ സ്ഥിരം കോര്‍കളക്ഷന്‍ വിഭാഗത്തിലേക്ക്‌ ഔദ്യോഗികമായി തിരഞ്ഞെടുത്തത്‌. ഇതോടെ ചലച്ചിത്രാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും തിരക്കഥ ലഭ്യമാകും. 1910 മുതലുളള 11000 സിനിമകളുടെ തിരക്കഥ ലൈബ്രറിയിലുണ്ട്‌. ഷാരൂക്‌ഖാന്‍, ദീപിക പാദുക്കോണ്‍ എന്നിവരുടെ താരമൂല്യം ചിത്രത്തിന്റെ വിജയത്തിനു ഗുണം ചെയ്‌തതായി വിലയിരുത്തുന്നു. റെഡ്‌ ചില്ലീസ്‌ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ ഹാപ്പി ന്യൂ ഇയറിന്റെ നിര്‍മാതാക്കള്‍.