Breaking News

Trending right now:
Description
 
Nov 19, 2014

അപര്‍ണാഗോപിനാഥ്‌ പൊലീസ്‌ വേഷത്തിലെത്തുന്നു

image എബിസിഡി എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച യുവനടി അപര്‍ണ ഗോപിനാഥ്‌ പൊലീസ്‌ ഓഫീസറുടെ വേഷത്തിലെത്തുന്നു. നവാഗതനായ ശ്രീവരുണ്‍ സംവിധാനം ചെയ്യുന്ന ഒന്നാം ലോകമഹായുദ്ധം എന്ന ചിത്രത്തിലാണ്‌ പൊലീസ്‌ ഓഫീസറുടെ വേഷത്തില്‍ അപര്‍ണ എത്തുന്നത്‌. എബിസിഡി എന്ന സിനിമയില്‍ അപര്‍ണയ്‌ക്കൊപ്പം അഭിനയിച്ച ടൊവിനോ തോമസാണ്‌ ചിത്രത്തിലെ നായകന്‍. നര്‍മത്തിന്‌ പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ക്രൈം ത്രില്ലറായിരിക്കും ഈ സിനിമയെന്ന്‌ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഹരിപ്രസാദിന്റേതാണ്‌ തിരക്കഥ. നാടകന്‍ ടൊവിനോ ഡോക്ടറുടെ വേഷത്തിലാണ്‌ എത്തുന്നത്‌. വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ്‌, ജോജോ, ചെമ്പന്‍ വിനോദ്‌, അഞ്‌ജലി, ലിഷോയ്‌ എന്നിവരും അഭിനയിക്കുന്നുണ്ട്‌. പാലക്കാട്‌, കൊച്ചി എന്നിവിടങ്ങളിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ നടക്കുക. മുന്നറിയിപ്പ്‌ എന്ന സിനിമയാണ്‌ അപര്‍ണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.