Breaking News

Trending right now:
Description
 
Nov 18, 2014

കുവൈറ്റില്‍ 450യോളം നഴ്‌സുമാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടു

image
കുവൈറ്റില്‍ ജോലി ചെയ്‌തിരുന്ന 450 നഴ്‌സുമാര്‍ക്ക്‌ ജോലി നഷ്ടപ്പെട്ടു. അല്‍ അസീന ഏജന്‍സി വഴി അല്‍ അലൈ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന നഴ്‌സുമാരുടെ തൊഴില്‍ കാലാവധി കഴിഞ്ഞതോടെയാണ്‌ ഹോസ്‌റ്റല്‍ ഒഴിഞ്ഞു കൊടുക്കാന്‍ നൊട്ടീസ്‌ കൊടുത്തത്‌.

ലക്ഷങ്ങള്‍ കടബാധ്യതയില്‍ ആയ ഇവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടു ഇന്ന്‌ ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കോട്ടയത്തു യോഗം ചേര്‍ന്നിരുന്നു. 

നഴ്‌സിംഗ്‌ ഏജന്‍സികള്‍ പുതിയതായി വന്‍ തോതില്‍ റിക്രൂട്ടുമെന്റ്‌ നടത്തുമ്പോഴാണ്‌ 450േേയാളം നഴ്‌സുമാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടത്‌. 

ഇവരെ ലിബിയയിലും ഇറാക്കിലും ജോലി ചെയ്‌ത നഴ്‌സുമാരെ പുനരധിവസിപ്പിച്ചതു പോലെ പുനരധിവസിപ്പിക്കണമെന്നാണ്‌ യോഗം ആവശ്യപ്പെട്ടു.