Breaking News

Trending right now:
Description
 
Nov 17, 2014

സൈബര്‍ ലോകത്തു നിന്നു സമരം മണ്ണിലേയ്‌ക്ക്‌; നീതി തേടി നഴ്‌സിംഗ്‌ സംഘടനയായ യുഎന്‍എ

image


കിംസ്‌ ആശുപത്രിയിലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയിയുടെ മരണം അന്വേഷിക്കാന്‍ 
സോഷ്യല്‍ മീഡിയ നടത്തിയ പ്രക്ഷോഭം മണ്ണിലേയ്‌ക്ക്‌ ഇറങ്ങുന്നു. നഴ്‌സിംഗ്‌ സംഘടനയായ യുഎന്‍എയാണ്‌ സമരം ഏറ്റെടുക്കാവാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
റോജി റോയിയുടെ മരണത്തിനു പ്രേരണക്കാരിയായ കോളെജ്‌ പ്രിന്‍സിപ്പള്‍ സൂസന്‍ ജോസിന്റെ നഴ്‌സിംഗ്‌ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നു യുഎന്‍എ സംസ്ഥാന പ്രഡിഡന്റ്‌ ജാസ്‌മിന്‍ ഷ പറഞ്ഞു.
ജൂണിയര്‍ വിദ്യാര്‍ത്ഥിനിയുടെ കൗതകമുള്ള പേരിനെപ്പറ്റി അന്വേഷിച്ചതാണ്‌ റാഗിംങ്ങായി ചിത്രീകരിച്ചതെന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ ജാസ്‌മിനോടു പറഞ്ഞതായി ജാസ്‌മിന്‍ ഗ്ലോബല്‍ മലയാളത്തെ അറിയിച്ചു. റോജിയോടു മാനുഷിക പരിഗണന പോലും കാണിച്ചില്ലെന്നു ആശുപത്രി അധികൃതര്‍ കാണിച്ചില്ലെന്നും ജാസ്‌മിന്‍ പറഞ്ഞു. ആറോളം പേര്‍ ചേര്‍ന്നാണ്‌ റോജിയെ ചോദ്യം ചെയ്‌തത്‌. 
മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയെ ഭയന്നു സഹപാഠികള്‍ റോജിക്കു വേണ്ടി ശബ്ദിക്കാന്‍ ഭയപ്പെട്ടു ജീവിക്കുകയാണെന്നും ജാസ്‌മിന്‍ പറഞ്ഞു. മൃതദേഹം കാണാന്‍ പോലും സഹപാഠികളെ അനുവദിച്ചിരുന്നില്ല.

. സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡി ഐ ജി എച്ച്‌ വെങ്കിടേഷിനാണ്‌ അന്വേഷണ ചുമതല.
കുണ്ടറ നല്ലില സ്വദേശിയായ റോയി ജോര്‍ജിന്റെയും സജിതയുടെയും മകളാണ്‌ റോജി 

റോജിയുടേത്‌ ആത്മഹത്യയല്ലെന്നു ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌ എത്തിയതിനെ തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയ ശക്തമായ ഇടപെടലാണ്‌ നടത്തിയത്‌. റോജിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഫെയ്‌സ്‌ബുക്കില്‍ ഒരു പേജു തന്നെ ആരംഭിച്ചിരുന്നു. നവംബര്‍ 11ന്‌ ആരംഭിച്ച ഈ പേജിനു ഇതുവരെ 23000ത്തോളം ലൈക്കുകളാണ്‌ ലഭിച്ചിട്ടുള്ളത്‌.

ഊമകളും ബധിരരുമായ അച്ഛന്റെയും അമ്മയുടെയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്നു ബന്ധുക്കള്‍ തറപ്പിച്ചു പറയുന്നു. സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലെ കുട്ടിയായ റോജിയെ കിംസ്‌ അധികൃതര്‍ ബലിയാടാക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നത്‌. ഈ കാര്യങ്ങള്‍ ഉന്നയിച്ചു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‌കിയിരുന്നു.

കിംസിലെ റാഗിങ്ങിനെതിരെ റോജി മറ്റൊരു ജൂണിയര്‍ വിദ്യാര്‍ത്ഥിക്കു വേണ്ടി പരാതി നല്‌കിയെന്നും അതില്‍ ക്ഷുഭിതരായ മാനേജ്‌മെന്റ്‌ മറ്റു ജൂണിയര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു റോജിക്കെതിരെ റാഗിംങ്ങ്‌ പരാതി കെട്ടിചമയ്‌ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കുട്ടിയെ ചോദ്യം ചെയ്യാനെന്ന വ്യാജേനെ വിളിച്ചു വരുത്തി പ്രിന്‍സിപ്പള്‍ അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്നു പ്രിന്‍സിപ്പല്‍ അവധിയില്‍ പോയിരിക്കുകയാണ്‌.

ഒരു കുടുംബത്തിന്റെ ഏകപ്രതീക്ഷയായ യുവതിക്ക്‌ ദാരുണമന്ത്യം ഉണ്ടായിട്ടും മാധ്യമങ്ങള്‍ കിംസ്‌ എന്ന കോര്‍പറേറ്റ്‌ ഹോസ്‌പിറ്റല്‍ ഭീമന്റെ വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങി വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും റോജിക്കു വേണ്ടി രൂപികരിച്ച ഫെയ്‌സ്‌ബുക്ക്‌ പ്രതികരണ സെല്‍ പറയുന്നു. 

ആശുപത്രിയില്‍ വച്ചു സഹപാഠികളോട്‌ സംസാരിക്കാന്‍ ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. 

പതിനൊന്നു മണിക്ക്‌ ബന്ധുക്കളോടു റോജി സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ പന്ത്രണ്ടു മണിയോടെ ആശുപത്രിയുടെ പത്താം നിലയില്‍ നിന്നു ചാടി മരിച്ചുവെന്നുവാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. എന്നാല്‍ ആറു മണിക്കൂര്‍ കഴിഞ്ഞാണ്‌ മരണം കിംസ്‌ അധികൃതര്‍ സ്ഥിരികരിച്ചത്‌. റോജിയുടെ മരണം കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന സംശയവും ബന്ധുക്കള്‍ ഉന്നയിക്കു ന്നുണ്ട്‌. 
കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ റോജി റോയിയെ തിരുവനന്തപൂരം കിംസ്‌ ആശുപത്രിയിലെ പത്താംനിലയില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. റാഗിംങ്ങ്‌ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന റോജി വിശദീകരണം