Breaking News

Trending right now:
Description
 
Nov 16, 2014

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വില്പനയ്ക്ക്

തോമസ് മത്തായി കരിക്കംപള്ളില്‍
image വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പും അതു മൗലികമാണെന്ന രേഖയും വില നല്കി സ്വന്തമാക്കാന്‍ അവസരം! ഇ-ബേയിലാണ് ഇവ പരസ്യം നല്കി കച്ചവടത്തിനു വച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ അടക്കിയ മൃതദേഹ പേടകത്തില്‍ നിന്നുള്ള തടിക്കഷണമാണ് ശേഷിപ്പ്. വില 990 ഡോളര്‍. ഏകദേശം 60,000 രൂപ. ഇവയിപ്പോള്‍ യു.എസ്.എയിലാണുള്ളത്.

പത്തു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന വിശുദ്ധന്റെ പാവന ഭൗതികാവശിഷ്ടത്തിന്റെ പൊതുദര്‍ശനം ഓള്‍ഡ് ഗോവയില്‍ 2014 നവംബര്‍ 22-ന് ആരംഭിക്കാനിരിക്കേയാണ് പരസ്യം വന്നിട്ടുള്ളത്. തിരുശേഷിപ്പിനോടൊപ്പം വത്തിക്കാനില്‍ നിന്നുളള ഔദ്യോഗിക രേഖയാണുള്ളത്. സുപ്രീം സേക്രഡ് കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഇറ്റലിയിലെ കര്‍ദ്ദിനാളായിരുന്ന ലൂസിഡോ മരിയ പറോച്ചി (1833 ഓഗസറ്റ് 13 - 1903 ജനുവരി 15) ലത്തീനില്‍ 1892 മേയ് 24-ന് ദൃഡീകരിച്ചിട്ടുള്ള രേഖയാണുള്ളത്. എന്നാല്‍ വാണിജ്യ മൂല്യത്തില്‍ തിരുശേഷിപ്പ് വില്ക്കുന്നതിനെയും കൈമാറുന്നതിനെയും രേഖയില്‍ തടഞ്ഞിട്ടുണ്ട്.

തിരുശേഷിപ്പിന്റെ പരിശുദ്ധി വ്യക്തമായി അറിയുന്ന ഉടമ, പൊതുവായി വണങ്ങാനായി സഭയ്ക്ക് ഉപഹാരമായി നല്കാന്‍ ക്രേതാവിനോട് അഭ്യര്‍ഥിക്കുന്നു.