Breaking News

Trending right now:
Description
 
Nov 16, 2014

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി ന്യൂസിലന്‍ഡും വീസ ചട്ടങ്ങള്‍ ലളിതമാക്കി

image രാജ്യത്തെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട്‌ ന്യൂസിലന്‍ഡും വീസ നടപടികള്‍ ലളിതമാക്കിയതായി റിപ്പോര്‍ട്ട്‌. ബിസിനസ്‌ ആവശ്യങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി എത്തുന്നവര്‍ക്ക്‌ മൂന്നു ദിവസത്തിനകം വീസ ലഭ്യമാക്കുമെന്നാണ്‌ ന്യൂസിലന്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ശരാശരി 10-12 ദിവസത്തെ കാത്തിരിപ്പുവേണ്ടിയിരുന്നിടത്താണ്‌ ഈ ആനുകൂല്യം. ബ്രിട്ടനു പുറമെ അയര്‍ലന്‍ഡും അമേരിക്കയും വീസ ചട്ടങ്ങള്‍ ലളിതമാക്കിയതിനു പിന്നാലെയാണ്‌ ന്യൂസിലന്‍ഡും ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. 2015ല്‍ പത്തുലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അമേരിക്ക വീസ ചട്ടങ്ങളില്‍ ഇളവുവരുത്തിയത്‌. വീസ ലഭ്യമാക്കാനുള്ള അഭിമുഖങ്ങള്‍ അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊണ്ട രാജ്യം വീസ നല്‍കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടനും അയര്‍ലന്‍ഡും ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി പ്രത്യേക വീസ പദ്ധതിതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ചില രാജ്യങ്ങള്‍ ദ്രുതവേഗത്തിലാണ്‌ ഇ-വീസ നല്‍കുന്നത്‌. ഇന്തൊനേഷ്യ, ഫിലിപ്പീന്‍സ്‌, മൗറീഷ്യസ്‌, ഹോങ്കോംഗ്‌, തായ്‌ലന്‍ഡ്‌, കെനിയ, മാലദീപ്‌ എന്നിവിടങ്ങളില്‍ ചെന്നിറങ്ങുമ്പോള്‍ വീസ നല്‍കുന്നുണ്ട്‌. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്‌ പ്രത്യേക ഏന്‍സി സ്‌കീം വഴി പാസ്‌പോര്‍ട്ട്‌ സ്വീകരിക്കാതെ തന്നെ വീസ നല്‍കും. രണ്ടു ദിവസത്തിമേ ഇതിനുവേണ്ടിവരുന്നുള്ളൂ. ഇതിനായി കൂടുതല്‍ ഏജന്റുകളെ പരിശീലിപ്പിക്കുന്നുമുണ്ട്‌.