Breaking News

Trending right now:
Description
 
Nov 16, 2014

ജീന്‍സും പര്‍ദയും ധരിക്കുന്നത്‌ രോഗമുണ്ടാക്കുമെന്ന്‌

image ജീന്‍സും പര്‍ദയും ധിക്കുന്നതു കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമല്ലെന്നും വിവിധ രോഗങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂവെന്നും എംഇഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ.പി.എ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുന്നതു തടസപ്പെടുത്തുന്ന പര്‍ദയും വിയര്‍പ്പു കെട്ടിനില്‍ക്കുന്ന ജീന്‍സും പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. സ്‌ത്രീകള്‍ക്കു നടുവേദനയും കാല്‍സ്യത്തിന്റെ കുറവും ഉള്‍പ്പെടെ പല രോഗങ്ങളും ഇത്തരം വസ്‌ത്രധാരണം കാരണമാകറുണ്ടെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. എംഇഎസ്‌ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വനിതാവിഭാഗം ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഉന്നത ബിരുദങ്ങള്‍ നേടുമ്പോഴും മുസ്ലീം സ്‌ത്രീകള്‍ തൊഴിലെടുക്കാന്‍ തയാറാകാതെ വീടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ്‌. മുഖ്‌ം മറയ്‌ക്കുന്ന വസ്‌ത്രം ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക്‌ തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കരുതെന്ന അഭിപ്രായമാണ്‌ തനിക്കുള്ളതെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.