Breaking News

Trending right now:
Description
 
Nov 28, 2012

സാംസങ്‌ ഗാലക്‌സി ക്യാമറ ഇന്ത്യയില്‍

image ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ 3ജി-വൈഫൈ കണക്‌ടിവിറ്റിയോടുകൂടിയ സാംസങ്‌ ഗ്യാലക്‌സി ക്യാമറ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. സാംസങിന്റെ മൊബൈല്‍, ഡിജിറ്റല്‍ ഇമേജിങ്‌ ബിസിനസ്‌ യൂണിറ്റുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്‌ ലോകത്തിലെ ആദ്യ ട്രൂലി കണക്‌ടഡ്‌ ക്യാമറയായ ഗ്യാലക്‌സി ക്യാമറ.









അതിവേഗ ക്വാഡ്‌ കോര്‍ പ്രോസസറും 4.8 ഇഞ്ച്‌ എച്ച്‌ഡി ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമാണ്‌ സാംസങ്‌ ഗ്യാലക്‌സി ക്യാമറയുടെ പ്രത്യേകതകള്‍. 35 ഫോട്ടോ എഡിറ്റിംഗ്‌ ടൂളുകളോടു കൂടിയ ഫോട്ടോ വിസാര്‍ഡ്‌ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ ക്യാമറയില്‍ തന്നെ എഡിറ്റ്‌ ചെയ്യാം. വിവിധ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലേക്കും ഗ്യാലക്‌സി ക്യാമറയില്‍ പ്രീ ഇന്‍സ്റ്റോള്‍ഡായി എത്തുന്ന ഇന്‍സ്റ്റാഗ്രാമിലേക്കും 3ജി അല്ലെങ്കില്‍ വൈഫൈ സംവിധാനം ഉപയോഗിച്ച്‌ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാനും കഴിയും.

21എക്‌സ്‌ സൂം ലെന്‍സാണ്‌ സാംസങ്‌ ഗ്യാലക്‌സി ക്യാമറയുടേത്‌. ആന്‍ഡ്രോയിഡ്‌ ജെല്ലി ബീന്‍ പ്ലാറ്റ്‌ഫോമിലാണ്‌ ഗ്യാലക്‌സി ക്യാമറ പ്രവര്‍ത്തിക്കുന്നത്‌. 6 ലക്ഷത്തിലധികം ആപ്‌സുകള്‍ ക്യാമറയിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും. കൂടാതെ പൂര്‍ണ്ണമായ ബ്രൗസിംഗ്‌ സപ്പോര്‍ട്ടും ഉണ്ട്‌. 29,900 രൂപയാണ്‌ സാംസങ്‌ ഗ്യാലക്‌സി ക്യാമറയുടെ വില.



keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics