Breaking News

Trending right now:
Description
 
Nov 14, 2014

ഇന്ത്യയില്‍ ആഭരണങ്ങള്‍ക്ക്‌ ഉയര്‍ന്ന ഡിമാന്‍ഡ്‌

image കഴിഞ്ഞ ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ രണ്ടു ശതമാനം കുറഞ്ഞു. ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ നാലു ശതമാനമാണ്‌ കുറവുണ്ടായത്‌. എന്നാല്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക്‌ 60 ശതമാനം വളര്‍ച്ചയുണ്ടായി. ഈക്കാലയളവില്‍ 183 ടണ്‍ സ്വര്‍ണാഭരണങ്ങളാണ്‌ ഉപയോഗിച്ചത്‌. ദീപാവലിക്കാലത്ത്‌ മികച്ച സ്വര്‍ണവില്‍പ്പനയാണ്‌ നടന്നത്‌. ചൈനയില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ്‌ 39 ശതമാനം ഇടിഞ്ഞു. എന്നാല്‍, അമേരിക്കയിലും യുകെയിലും ആഭരണങ്ങളുടെ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചു.