Breaking News

Trending right now:
Description
 
Nov 14, 2014

ഇന്നു ലോക പ്രമേഹദിനം

image ഇന്നു ലോക പ്രമേഹദിനം. ആരോഗ്യപൂര്‍ണമായ പ്രഭാത ഭക്ഷണം എന്നതാണ്‌ ഇന്റര്‍നാഷനല്‍ ഡയബറ്റീസ്‌ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രമേഹദിന വിഷയം. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാന്‍ കൃത്യസമയത്ത്‌ കൃത്യ അളവില്‍, സമീകൃത പ്രഭാതഭക്ഷണം ശീലമാക്കണമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. ടൈപ്പ്‌ രണ്ട്‌ പ്രമേഹം അമിതവണ്ണം മൂലമാണ്‌. ശരീരഭാരം കുറച്ചാല്‍ ടൈപ്പ്‌ രണ്ട്‌ പ്രമേഹം തടയാം. പ്രഭാതഭക്ഷണത്തിനുശേഷമുള്ള എല്ലാ ഭക്ഷണവും അളവുകുറച്ചു കൃത്യസമയത്തു കൃത്യഅളവില്‍ കഴിക്കണമെന്നു മാത്രം. ചോറു കുറവും കറി കൂടുതലും കഴിക്കാം. തുടക്കത്തിലെ പ്രമേഹം കണ്ടെത്തിയാല്‍ പൂര്‍ണമായും മാറ്റാവുന്ന മരുന്നുകള്‍ ലഭ്യമാണ്‌. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും ദിവസവും നടക്കണം പ്രമേഹരോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്‌.

ഹൃദ്രോഗവും അര്‍ബുദവും കഴിഞ്ഞാല്‍ മരണത്തിനു വഴിവയ്‌ക്കുന്ന രോഗങ്ങളില്‍ മുന്‍നിരയിലാണു പ്രമേഹത്തിന്റെ സ്ഥാനം. ഗ്ലൂക്കോസിന്റെ അളവ്‌ അധികമായിരിക്കുന്ന അവസ്ഥ ദീര്‍ഘനാള്‍ നിലനിന്നാല്‍ ഇതു രക്തക്കുഴലുകളുടെ അപചയത്തിനു വഴിവയ്‌ക്കും. ഹൃദയത്തിന്റെ പമ്പിങ്‌ ശേഷിയാണ്‌ ഇതോടെ കുഴപ്പത്തിലാകുക. ഹൃദയാഘാതംമൂലം മരണത്തിനു കീഴടങ്ങേണ്ടിവന്നവരില്‍ നല്ലൊരു ശതമാനം ആളുകളിലും പ്രമേഹരോഗമാണു പ്രധാന രോഗഹേതുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇടയ്‌ക്കിടെയുള്ള മൂത്രശങ്കയും അമിത ദാഹവുമാണ്‌ പ്രമേഹരോഗം സംശയിക്കാവുന്ന സാധാരണ ലക്ഷണങ്ങള്‍. ശരീരകോശങ്ങളിലേക്ക്‌ ആഗിരണം ചെയ്യപ്പടാതെ ഗ്ലൂക്കോസിന്റെ അളവ്‌ രക്തത്തില്‍ അധികമാകുന്നതാണു കൂടെക്കൂടെയുള്ള മൂത്രശങ്കയ്‌ക്കു കാരണം.