Breaking News

Trending right now:
Description
 
Nov 13, 2014

ലിറ്റില്‍ സൂപ്പര്‍മാന്‍ തീയറ്ററുകളില്‍നിന്നു പിന്‍വലിച്ചു

image വിനയന്‍ സംവിധാനം ചെയ്‌ത പുതിയ ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ തീയറ്ററുകളില്‍നിന്നു പിന്‍വലിച്ചു. കുട്ടികള്‍ക്കായുള്ള 3ഡി ചിത്രമായിരുന്നിത്‌. പ്രണയത്തിന്റെയും വയലന്‍സിന്റെയും അതിപ്രസരമാണെന്നു വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതാണ്‌ ചിത്രം പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പിന്നില്‍. ക്ലൈമാക്‌സ്‌ മാറ്റി ചിത്രീകരിച്ചശേഷം ചിത്രം വീണ്ടും റിലീസ്‌ ചെയ്യുമെന്ന്‌ വിനയന്‍ തന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചു. സെന്‍സര്‍ബോര്‍ഡ്‌ അംഗീകരിച്ച ചിത്രമായുരുന്നു ഇത്‌. അതുകൊണ്ടുതന്നെ പ്രദര്‍ശിപ്പിക്കുന്നതിന്‌ തടസമില്ലതാനും. എന്നാല്‍ ചിത്രീകരണത്തില്‍ ഏറെ സഹായിച്ച സിഎസ്‌ഐ സഭയില്‍നിന്നുവരെ വിമര്‍ശനം ഉണ്ടായതാണ്‌ പുതിയ തീരുമാനത്തിനു പിന്നില്‍. ചിത്രത്തിന്റെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്നതുകരുതിയാണ്‌ ക്ലൈമാക്‌സ്‌ മാറ്റാന്‍ തീരമാനിച്ചത്‌. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സത്യസന്ധവും യുക്തിഭദ്രവുമായ കഥയാണ്‌ അവതരിപ്പിച്ചതെന്നും വിനയന്‍ പോസ്‌റ്റില്‍ പറയുന്നുണ്ട്‌.