Breaking News

Trending right now:
Description
 
Nov 28, 2012

മലയാളിയെ അമ്പരപ്പിക്കുന്ന വലിപ്പവുമായി കൊച്ചിയില്‍ ലുലു മാള്‍ പൂര്‍ത്തിയാവുന്നു

റിയ മെര്‍ലിന്‍ / riamerlin@hotmail.com
image
മലയാളിയെ ഒന്നു ഞെട്ടിക്കാന്‍ തന്നെയാണ്‌ എം.എ. യൂസഫലിയുടെ പുറപ്പാട്‌. മുപ്പത്തിയൊന്‍പതു ലക്ഷം ചതുരശ്രയടിയില്‍ കൊച്ചിയില്‍ പണിതീരുന്ന ലുലു കൊച്ചിന്‍ മാള്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ മാളാണിത്‌. ഗള്‍ഫ്‌ നാടുകളിലൊക്കെയുള്ള മാളുകള്‍ കൊച്ചിക്കു മുന്നില്‍ കുഞ്ഞന്‍. ആറുനിലകളിലായി എട്ടു ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പത്തിനു തുല്യമാണ്‌ ഈ കൂറ്റന്‍ മാളിന്‌.

ഏറ്റവും പ്രശസ്‌തനായ വിദേശമലയാളി എം.എ യൂസഫലി നേതൃത്വം നല്‌കുന്ന എംകെ ഗ്രൂപ്പ്‌ ആയിരത്തഞ്ഞൂറു കോടി രൂപ മുടക്കി പണിതീര്‍ക്കുന്ന മാളില്‍ 360 കടകളും ഫുഡ്‌ കോര്‍ട്ടുകളും റസ്‌റ്ററന്റുകളുമുണ്ട്‌. 


എന്‍എച്ച്‌ 47, എന്‍എച്ച്‌ 17, കൊച്ചി ബൈ പാസ്‌ എന്നിവ സംഗമിക്കുന്ന ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനിലാണ്‌ ലുലുമാള്‍ പൂര്‍ത്തിയാകുന്നത്‌. രണ്ടുനിലകളിലായാണ്‌ ഇവിടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌. 4500 പേര്‍ക്കിരിക്കാവുന്ന ഫുഡ്‌ കോര്‍ട്ടിന്‌ പതിനെട്ട്‌ മള്‍ട്ടികുസീന്‍ അടുക്കളകളും മൂന്നു റസ്റ്ററന്റുകളുമുണ്ട്‌. മാരിയറ്റിന്റെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലും ഈ മാളിനുള്ളില്‍തന്നെയുണ്ട്‌. 420 മുറികളുള്ള ഈ ഹോട്ടലില്‍ അത്യാഡംബര മുറികളും ഹെലിപാഡ്‌ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്‌. 

എഴുപത്തൊരായിരം ചതുരശ്രയടിയില്‍ എട്ടു സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സുകള്‍, ഇന്‍ഡോര്‍ ത്രില്‍ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍, ബോളിംഗ്‌ അലീസ്‌, റൈഡുകള്‍ എന്നിവ ഈ മാളിന്റെ പ്രത്യേകതയാണ്‌. മണിഎക്‌സ്‌ചേഞ്ച്‌ സെന്ററുകള്‍, ബാങ്ക്‌ കൗണ്ടറുകള്‍ എന്നിവയുമുണ്ട്‌. 4800 വാഹനങ്ങള്‍ക്ക്‌ ഒരേ സമയം പാര്‍ക്ക്‌ ചെയ്യാം. പതിനെട്ട്‌ എക്‌സലേറ്ററുകള്‍.

അറേബ്യന്‍ ബിസിനസ്‌ മാഗസിന്‍ ഏറ്റവും ശക്തരായ നൂറ്‌ ഇന്ത്യക്കാരെ തെരഞ്ഞെടുത്തതില്‍ തുടര്‍ച്ചയായി രണ്ടാവര്‍ഷവും ഒന്നാമനായത്‌ യുസഫലിയായിരുന്നു. 27000 പേരാണ്‌ 29 രാജ്യങ്ങളിലായി യൂസഫലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌. 


യുകെയില്‍നിന്നുള്ള കണ്‍സള്‍ട്ടന്‍സിയാണ്‌ ലുലുമാള്‍ പൂര്‍ത്തിയാക്കുന്നത്‌. എണ്ണായിരത്തിലധികം പേര്‍ക്ക്‌ ലുലു മാളില്‍ നേരിട്ട്‌ ജോലി കിട്ടും. നേരിട്ടല്ലാതെ 20,000 പേര്‍ക്കും. 

കൊച്ചി മെട്രോയുടെ പണി തുടങ്ങുകയും എംജി റോഡ്‌ ഗതാഗതക്കുരുക്കിലാവുകയും ചെയ്‌താല്‍ കേരളത്തിന്റെ ഷോപ്പിംഗ്‌ ഡെസ്റ്റിനേഷന്‍ തന്നെ ഇടപ്പള്ളിയാവുമെന്ന മട്ടിലാണ്‌ കാര്യങ്ങള്‍. മലയാളികളെ മാള്‍ എന്താണെന്നു പഠിപ്പിച്ച ഒബ്‌റോണ്‍ മാള്‍ ഇടപ്പള്ളിക്കു സമീപംതന്നെ. ഇമ്മാനുവല്‍ സില്‍ക്ക്‌സിന്റെ കൂറ്റന്‍ ഷോറൂമും ഇവിടെത്തന്നെ. കൂറ്റന്‍ ഫര്‍ണിച്ചര്‍ ഷോറൂകളും ഹോം അപ്ലയന്‍സസ്‌ ബിസിനസ്‌ എന്നിവയൊക്കെ ഇടപ്പള്ളിയെ ചുറ്റിപ്പറ്റിയുണ്ട്‌.



keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews,nurse, Nurses, Nurse's Strike,Nursing Corner, Wedding Planner, Wedding, Cookery, Business, Businessnews, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics