Breaking News

Trending right now:
Description
 
Nov 12, 2014

മണിക്ക്‌ ഇതു വിശ്വസിക്കാമോ? മണിക്ക്‌ പണി നല്‌കാന്‍ പ്രവാസി എത്തി

image


മണിക്ക്‌ ആരെയും വിശ്വാസമില്ല, പരാതിയുമില്ല ഒരപേക്ഷ മാത്രമേയുള്ളു. സിനിമ നടനാണെന്നും അവാര്‍ഡ്‌ ജേതാവാണെന്നും പറഞ്ഞു പണി കളയരുത്‌.
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു കേരള സര്‍ക്കാരിന്റെ ബാലനടനുള്ള പുരസ്‌കാരം നേടിയ ആദിവാസി ബാലനാണ്‌ മണി. 

ഇന്ന്‌ ഒറ്റ വീട്ടില്‍ ദുരിതങ്ങളോടു പട പൊരുതി ജീവിക്കുന്ന ആദിവാസി സിനിമ താരത്തോടു സര്‍ക്കാര്‍ പറഞ്ഞ വാഗ്‌ദാനമൊന്നും നടപ്പാക്കിയില്ലെങ്കിലും മണിയെ സഹായിക്കാന്‍ ഒരു പ്രവാസി എത്തിയിരിക്കുന്നു. റിയാദിലെ വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ കോല്‍ക്കല്‍ ഗ്രൂപ്പു കമ്പനി അഡ്‌മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കോട്ടക്കല്‍ സ്വദേശി ബാലഗോപാലനാണ്‌ മണിക്ക്‌ സൗദിയില്‍ ജോലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. 
മണിക്ക്‌ താല്‌പര്യം ഉണ്ടെങ്കില്‍ വീസ ഉടന്‍ അയച്ചു കൊടുക്കാമെന്നും റിയാദിലെത്താനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 

റോഡു പണി ചെയ്യുന്ന മണിയെക്കുറിച്ച്‌ ഒരു ഗള്‍ഫ്‌ മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ്‌ വഴിത്തിരിവായത്‌. എന്നാല്‍ മണിയെ നേരിട്ടു ബന്ധപ്പെടുവാന്‍ ബാലഗോപാലന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ചാനലില്‍ വാര്‍ത്ത വന്നതോടെ കരാറുകാരന്‍ മണിയെ പിരിച്ചുവിട്ടിരുന്നു. അവാര്‍ഡ്‌ ഒരു ബാധ്യതയാണെന്നു മണി ഒരിക്കല്‍ പറഞ്ഞിരുന്നു.

അവാര്‍ഡ്‌ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ വീടടക്കം വാഗ്‌ദാനം ചെയ്‌തങ്കിലും പക്ഷേ ഒന്നും നല്‌കിയില്ല. 2006ലാണ്‌ ഫോട്ടോഗ്രാഫര്‍ പുറത്തു വന്നത്‌