Breaking News

Trending right now:
Description
 
Nov 28, 2012

കെ.ഇ. ഇസ്‌മായില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം ഉദ്‌ഘാടനം ചെയ്‌തു

image ദമാം: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഇ ഇസ്‌മായില്‍ ബെഞ്ചമിന്‍ സി. ഡാനിയേലിന്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. നവയുഗം സാംസ്‌കാരികവേദി, കിഴക്കന്‍ പ്രവിശ്യയിലെ മാധ്യമ, രാഷ്‌ട്രീയ, പ്രാദേശിക സാമുദായിക, സാംസ്‌കാരിക സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കേരളീയ പ്രവാസികാര്യ വകുപ്പ്‌ നോര്‍ക്ക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദമാമിലാണ്‌ ചടങ്ങുകള്‍ സംഘടിപ്പിച്ചത്‌. 

നവയുഗം ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്ത്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ്‌ ഷിഹാബ്‌ കൊട്ടുകാട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. 

ദുബായിലെ പൊതുമാപ്പിലൂടെയും സൗദിയിലെ പുതുനിമയങ്ങളുടെ പേരില്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെയും പുനരധിവാസത്തിനുള്ള പദ്ധതികള്‍ കേരള പ്രവാസി ഫെഡറേഷന്‍ കേരള ഗവണ്‍മെന്റിന്‌ മുന്‍പില്‍ സമര്‍പ്പിക്കുമെന്ന്‌ കെ.ഇ. ഇസ്‌മായില്‍ പറഞ്ഞു. 

കെഎംസിസിയുടെ ആലിക്കുട്ടി ഒളവട്ടൂര്‍, നവോദയ യിലെ ജോര്‍ജ്‌ വര്‍ഗീസ്‌, ഒഐസിസിയുടെ ബിജു കല്ലുമല, കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പാലൊളി അബ്‌ദുള്‍ റഹ്‌ മാന്‍, മുഹമ്മദ്‌ നജാത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷാജി മതിലകം സ്വാഗതവും റിയാസ്‌ ഇസ്‌മായില്‍ നന്ദിയും പറഞ്ഞു.