Breaking News

Trending right now:
Description
 
Nov 12, 2014

നടി പത്മപ്രിയയുടെ വിവാഹം ഇന്ന്‌

image പ്രശസ്‌ത നടി പത്മപ്രിയയുടെ വിവാഹം ഇന്ന്‌. ഗുജറാത്ത്‌ സ്വദേശി ജാസ്‌മിനാണു വരന്‍. മുംബൈയിലെ സ്വകാര്യ ചടങ്ങിലാണ്‌ വിവാഹം. പ്രണയവിവാഹമാണ്‌. ന്യൂയോര്‍ക്കിലെ ഗവേഷണകാലത്തു കണ്ടെത്തിയ സാമ്പത്തിക, സാമൂഹിക ശാസ്‌ത്രജ്ഞനാണ്‌ ജാസ്‌മി. അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂ. മുന്‍ മേജര്‍ വി.കെ ജാനകിറാമിന്റെയും വിജയയുടെയും മകളാണ്‌ പ്‌ത്മപ്രിയ. കാഴ്‌ച എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ പത്മപ്രിയ ഭരതനാട്യ നര്‍ത്തകികൂടിയാണ്‌. തെലുങ്ക്‌, തമിഴ്‌, കന്നഡ, ബംഗാളി സിനിമകളിലും അഭിനയിച്ചിരുന്നു. വാണിജ്യ ശാസ്‌ത്രത്തില്‍ ബിരുദം നേടിയ പത്മപ്രിയ പിന്നീട്‌ ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ഗവേഷണം നടത്താനായി സിനിമയില്‍നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തകാലത്ത്‌ തിരിച്ചെത്തുകയും ചെയ്‌തു. ഇയ്യോബിന്റെ പുസ്‌തകം എന്ന സിനിമയിലാണ്‌ അവസാനമായി അഭിനയിച്ചത്‌.