Breaking News

Trending right now:
Description
 
Nov 28, 2012

വിന്‍ഡോസ്‌ 8 സാംസംഗിലും

image ന്യൂഡല്‍ഹി: നോകിയയ്‌ക്കു പിന്നാലെ സാംസംഗും മൈക്രോസോഫ്‌റ്റുമായി കൈകോര്‍ക്കുന്നു. മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ 8 ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ സാംസംഗ്‌ ഇലക്‌ട്രോണിക്‌സ്‌ പുറത്തിറക്കി.

എടിഐവി സ്‌മാര്‍ട്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍, എടിഐവി സ്‌മാര്‍ട്‌ പിസി പ്രോ സീരീസ്‌ 5 അള്‍ട്രാ ടച്ച്‌, സാംസംഗിന്റെ ആദ്യത്തെ ടച്ച്‌ അള്‍ട്രാ ബുക്ക്‌, സാംസംഗ്‌ 9 സീരീസ്‌, എഎംഡി സിരീസ്‌ 5 അള്‍ട്രാബുക്ക്‌ എന്നിവയുടെ വിന്‍ഡോസ്‌ 8 മോഡലുകളാണു പുറത്തിറക്കിയത്‌. മനോഹരമായ ഡിസൈനും മികച്ച പ്രവര്‍ത്തനവും കാഴ്‌ചവയ്‌ക്കുന്നതാണു പുതിയ ഉത്‌പന്നങ്ങളെന്നു സാംസംഗ്‌ വൈസ്‌പ്രസിഡന്റ്‌ ജിന്‍പാര്‍ക്ക്‌ പറഞ്ഞു.