Breaking News

Trending right now:
Description
 
Nov 11, 2014

ഒടുവിലിന്റെ കുടുംബത്തിന്‌ ഇല്ലാത്ത ദാരിദ്ര്യം: വാര്‍ത്ത നിഷേധിച്ചു ഭാര്യയുടെ വാര്‍ത്ത സമ്മേളനം

image

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണുനീര്‍ അണിയിപ്പിക്കുകയും ചെയ്‌ത ഒടുവിലിന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത ഭാര്യ പത്മജ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത വാര്‍ത്ത നവ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. 
സിനിമയില്‍ നിന്ന്‌ ഒടുവില്‍ വലിയ സമ്പാദ്യം ഉണ്ടാക്കിയില്ലെങ്കിലും കുടുംബത്തിന്‌ മാന്യമായി ജീവിക്കാനുള്ള പണം സമ്പാദിച്ചിട്ടുണ്ടെന്നു ഭാര്യ ഇന്ന്‌ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു. 
അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍ പത്മിനി താമസിക്കുന്നത്‌ കേരളശേരിയില്‍ അദ്ദേഹം പണിത വീട്ടിലാണ്‌. പത്മിനിയുടെ ഭര്‍ത്താവ്‌ വിദേശത്താണ്‌. ഇളയ മകള്‍ ശാലിനി കുടുംബമൊത്തു തൃശൂരില്‍ കഴിയുന്നു.
ഭാര്യ പത്മജ കേരളശ്ശേരിയിലെ അങ്കരാത്ത്‌ തറവാട്ടില്‍ അമ്മ പത്മിനി നേത്യാരുമൊത്തു താമസിക്കുന്നു മിലിട്ടറിയിലായിരുന്ന അച്ഛന്റെ ഫാമിലി പെന്‍ഷനായ 20.000 രൂപ അമ്മയ്‌ക്ക്‌ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ രണ്ടേക്കര്‍ റബര്‍ തോട്ടവുമുണ്ട്‌. 
ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത്‌ സിനിമരംഗത്തെ പലരും സഹായിച്ചിരുന്നു. എന്നാല്‍ മരണശേഷം ആരോടും സഹായം ചോദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷന്‍ എല്ലാകാര്യങ്ങളിലും കുടംബത്തോടും സഹകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഒടുവിലിന്റെ ആരാധകരെ ഏറെ ഈ വാര്‍ത്ത വിഷമിപ്പിച്ചതിനാലാണ്‌ ഇത്തരമൊരു സമ്മേളനം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.